മലപ്പുറം സ്വദേശിയും ഒരു സ്ത്രീയും മരിച്ച നിലയില്‍
text_fieldsജിദ്ദ: മലപ്പുറം സ്വദേശിയെയും ഒരു സ്ത്രീയെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. കോട്ടക്കല്‍ പൂക്കിപറമ്പ് അപ്ള കുഞ്ഞിമുഹമ്മദാണ് (50) ജിദ്ദ ഹയ്യസാമിറിലെ താമസസ്ഥലത്ത് മരിച്ചത്. കൂടെയുള്ള സ്ത്രീ മലയാളിയാണെന്ന് സംശയിക്കുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം എട്ട് വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ടില്ളെന്നാണ് അറിയുന്നത്. രണ്ട് ദിവസമായി കുഞ്ഞിമുഹമ്മദ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജിദ്ദയില്‍ ജോലി ചെയ്യുന്ന മകന്‍ ശിഹാബും സഹോദരനും താമസ സ്ഥലത്തത്തെി അന്വേഷണം നടത്തി. സംശയം തോന്നി മുറി തുറന്നു നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയില്‍ കണ്ടത്തെിയത്. പൊലീസത്തെി മൃതദേഹം മഹ്ജര്‍ കിങ് അബ്്ദുല്‍ അസീസ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുള്ളതായി വിവരമുണ്ട്. ജമീലയാണ് ഭാര്യ. ശിഹാബിനെക്കൂടാതെ സിയാദ്, ബദറുദ്ദീന്‍, ഹസനത്ത്, മിന്‍ഹ എന്നിവരാണ് മക്കള്‍.
photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.