സീറ്റ് വില്‍ക്കുന്നോ എന്ന് ചോദിച്ച് പലരും വന്നിരുന്നു: ഐ.എന്‍.എല്ലിന് രാഷ്ട്രീയം കച്ചവടമല്ല -എസ്.എ പുതിയവളപ്പില്‍
text_fieldsജിദ്ദ: നിയമസഭാതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗിന് ലഭിക്കുന്ന സീറ്റ് വില്‍ക്കുമോ എന്ന് ചോദിച്ച് പണവുമായി പലരും പിന്നാലെ കൂടിയിരുന്നെന്ന് സംസ്ഥാന അധ്യക്ഷന്‍ എസ്.എ. പുതിയ വളപ്പില്‍. എന്നാല്‍ ഐ.എന്‍ എല്ലിന്‍േറത് ധാര്‍മിക രാഷ്ട്രീയമാണെന്നും കച്ചവടരാഷ്ട്രീയമല്ളെന്നും പറഞ്ഞ് പണച്ചാക്കുമായി വന്നവരെ തിരിച്ചയക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലത്തെിയ എസ്.എ പുതിയവളപ്പില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. കേരളത്തില്‍ ‘പേമെന്‍റ് സീറ്റ്’ ഇടപാട് അത്രത്തോളം വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നിടങ്ങളില്‍ ഐ.എന്‍.എല്‍ നിര്‍ത്തിയത് നല്ല യോഗ്യതയുള്ള സ്ഥാനാര്‍ഥികളെയാണ്്. ഇടതുപക്ഷമുന്നണി സംവിധാനത്തില്‍ തന്നെയാണ് ഇപ്പോഴും പ്രതീക്ഷയുള്ളത്. സി.പി.എമ്മിനെയല്ല ഇടതുപക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.മതേതരമുന്നണി എന്ന ആശയത്തെയാണ്. ഈ ഒരു മുന്നണി സംവിധാനം തന്നെയാണ് ഫാഷിസത്തെ നേരിടാന്‍ വേണ്ടത്. അത് തങ്ങളെ എല്‍.ഡി.എഫില്‍ ഉള്‍പെടുത്തുമോ ഇല്ളേ എന്നതിന്‍െറ അടിസ്ഥാനത്തിലുള്ള അഭിപ്രായമല്ല. ഈ സംവിധാനത്തെ കുറിച്ച മതിപ്പിന്‍െറ അടിസ്ഥാനത്തിലാണ്. ഐ.എന്‍ .എല്ലിനെ ഇനിയും ഇടതുമുന്നണിയില്‍ ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് പറയേണ്ടത് ആ മുന്നണിയാണ്. എന്നാല്‍ ഒരു ഘടകകക്ഷിയോട് കാട്ടേണ്ട എല്ലാ മാന്യതയും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട്്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ അവരുടെ ആത്മാര്‍ഥത എത്രത്തോളമാണെന്ന് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കുത്തുപറമ്പില്‍ ഞാന്‍ നേരിട്ടനുഭവിച്ചതാണ്. എതിര്‍ സ്ഥാനാര്‍ഥി ബി. ജെ.പിയുടെ വോട്ട് വാങ്ങിയതുകൊണ്ട് മാത്രമാണ് നിസാര വോട്ടിന് ഞാന്‍ അവിടെ തോറ്റത്. മുമ്പ് കോഴിക്കോട് സൗത്തില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായിരുന്ന പി.എം.എ സലാമിനെ സി.പിഎമ്മിന്‍െറ നേതൃത്വത്തില്‍ വിജയിപ്പിച്ചപ്പോഴും അവരുടെ ആത്മാര്‍ഥത ബോധ്യപ്പെട്ടതാണ്. മറ്റൊരു പാര്‍ട്ടിയില്‍ നിന്നും ഇത്ര ആത്മാര്‍ഥത പ്രതീക്ഷിക്കാനാവില്ല. വി.എസ് അച്യുതാനന്ദന് പണ്ട് ഐ. എന്‍.എലിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടായിരുന്നു.അതെല്ലാം പിന്നീട് മാറി. മുസ്ലീം ലീഗിലേക്ക് ഐന്‍.എല്‍ തിരിച്ചു പോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ആ പാര്‍ട്ടിയെ കുറിച്ച് അറിയുന്നവര്‍ ഇനിയങ്ങോട്ട് പോവില്ല. പണ്ട് അഖിലേന്ത്യാലീഗ് മുസ്ലീം ലീഗുമായി ലയിച്ചപ്പോള്‍ ഞങ്ങളൊക്കെ അസ്പൃശ്യത വേണ്ടുവോളമനുഭവിച്ചതാണ്്്. പാര്‍ട്ടിയിലേക്ക് തിരിച്ചു ചെന്നവര്‍ക്ക്് ഒരിക്കലും ഭാവി പ്രതീക്ഷിക്കരുത്. പി. എം. എ. സലാം ഒക്കെ ഇപ്പോഴതനുഭവിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ലീഗിലേക്ക് പോയ ഡോ.അമീനടക്കമുള്ളവര്‍ വേഗം തിരിച്ചു പോന്നത് മുസ്ലീം ലീഗിന്‍െറ യഥാര്‍ഥസ്വഭാവം വേഗം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം വിവാദവുമായി വീണ്ടും രംഗത്ത് വന്ന കെ.എ. റഊഫിന് ഐ.എന്‍.എല്‍ അംഗത്വം കൊടുത്തത് അബദ്ധമായെന്ന് എസ്.എ.പുതിയ വളപ്പില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അദ്ദേഹമിപ്പോള്‍ എറണാകുളത്തുണ്ടെന്നാണ് വിവരം. എന്തായാലും ഐ.എന്‍.എല്ലിലില്ല. അദ്ദേഹത്തിന് അംഗത്വം കൊടുക്കുന്നത് അപകടമാവുമെന്ന് സി.പി.എമ്മിലെ ഉന്നതനേതാവ് തനിക്ക് മുന്നറിയിപ്പ് തന്നിരുന്നതായും എസ്.എ പുതിയവളപ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
