ഇക്കണോമിക് സിറ്റിയില്‍ 127 നിര്‍മാണ ഫാക്ടറികള്‍ സ്ഥാപിച്ചു
text_fieldsജിദ്ദ: കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ 127 കമ്പനികളുടെ നിര്‍മാണ ഫാക്ടറികള്‍ സ്ഥാപിച്ചതായി കിംഗ് വാണിജ്യകാര്യ മേധാവി ഫഹദ് ഹമീദുദ്ദീന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏതാനും സ്ഥാപനങ്ങള്‍ ഉല്‍പാദനവും കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്. ലോകാടിസ്ഥാനത്തില്‍ പൊതുവെ സാമ്പത്തിക മാന്ദ്യമുണ്ടെങ്കിലും ധാരാളം വലിയ കമ്പനികളുടെ ഫാക്ടറികളെ ഇക്കണോമിക് സിറ്റിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല് വര്‍ഷത്തിനിടയില്‍ സിറ്റിയില്‍ ഒമ്പത് ഹോട്ടലുകള്‍ നിര്‍മിക്കാന്‍പദ്ധതി തയാറാക്കിയിട്ടുണ്ട്. ടൂറിസം മേഖലയില്‍ 11 വിനോദ പദ്ധതികള്‍ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും. വാണിജ്യകാര്യാലയത്തിന്‍െറ പ്രധാന ആസ്ഥാനം ഉടനെ ആരംഭിക്കും. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ സ്ഥലത്തെ തുറമുഖം രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായി മാറും. ചെറുകിട വ്യവസായ കമ്പനികളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തിനിടയില്‍ 2500 ലധികം താമസ യൂനിറ്റുകള്‍ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി റിയല്‍ എസ്റ്റേറ്റ് വഴി വില്‍പന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.