മസ്ജിദുന്നബവി ഇമാം അശൈ്ശഖ് മുഹമ്മദ് അയ്യൂബ് അന്തരിച്ചു
text_fieldsജിദ്ദ:ശ്രവണമധുരമായ ഖുര്‍ആന്‍ പാരായണത്തിലൂടെ മദീന മസ്ജിദുന്നബവിയില്‍ വിശ്വാസികള്‍ക്ക് ആത്മഹര്‍ഷം പകര്‍ന്ന ഇമാം അശൈ്ശഖ് മുഹമ്മദ് അയ്യൂബ് നിര്യാതനായി. ശനിയാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. 1990 ലാണ് അശൈ്ശഖ് മുഹമ്മദ് അയ്യൂബ് മദീനയിലെ മസ്ജിദുന്നബവിയില്‍ ഇമാമായി നിയമിതനായത്. തുടര്‍ച്ചയായ എഴ് വര്‍ഷത്തെ സേവനത്തിന് ശേഷം 1997 ല്‍ വിരമിച്ച അശൈ്ശഖ് മുഹമ്മദ് അയ്യൂബ് നീണ്ട 19 വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ റമദാനില്‍ വീണ്ടും ഇമാമായി നിയമിതനാകുകയായിരുന്നു. മദീനയില്‍ ഒരുമിച്ചു കൂടിയ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ദുഹ്ര്‍ നമസ്കാരാനന്തരം മസ്ജിദുന്നബവിക്കടുത്തുള്ള അല്‍ബഖീഅ് അല്‍ഖര്‍ഖദ് ഖബറിസ്ഥാനില്‍ മൃതദേഹം മറവ് ചെയ്തു.
1952 ല്‍ മക്കയിലാണ് ജനനം. 12ാം വയസ്സില്‍ ഖുര്‍ആന്‍ മന$പാഠമാക്കിയ മുഹമ്മദ് അയ്യൂബ് തുടര്‍ പഠനത്തിനായി മദീനയിലേക്ക് തിരിച്ചു. മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍നിന്ന് ഇസ്ലാമിക വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടി. ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ അപാര പാണ്ഡിത്യമുള്ള അശൈ്ശഖ് മുഹമ്മദ് അയ്യൂബ് മുസ്ലിം ലോകത്തിലെ ഏറ്റവും പ്രശസ്തരായ ഖുര്‍ആന്‍ പാരായണപ്രതിഭയാണ്. റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങളില്‍ അശൈ്ശഖ് മുഹമ്മദ് അയ്യൂബിന്‍െറ ഹൃദ്യമായ ഖുര്‍ആന്‍ പാരായണം സംപ്രേഷണം ചെയ്തുവരുന്നു. നിരവധി ഖുര്‍ആന്‍ കാസറ്റുകളും അദ്ദേഹത്തിന്‍െറതായി ലഭ്യമാണ്.
മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലും മറ്റും നിരവധി അക്കാദമിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്‍റിങ് കോംപ്ളക്സ് വൈജ്ഞാനിക കമ്മിറ്റി അംഗമാണ്. അശൈ്ശഖ് മുഹമ്മദ് അയ്യൂബിന്‍െറ നിര്യാണത്തോടെ സൗദിയിലും ഇസ്ലാമിക ലോകത്തും ഏറെ പ്രിയങ്കരനായ ഒരു ഖുര്‍ആന്‍ പണ്ഡിതനെയാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.