ജി.സി.സി ഉച്ചകോടിക്ക് റിയാദ് ഒരുങ്ങുന്നു
text_fieldsറിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്‍െറ (ജി.സി.സി) അര്‍ധവര്‍ഷ ഉച്ചകോടിക്ക് സൗദി തലസ്ഥാനം ഒരുങ്ങുന്നു. ഈമാസം 21ന് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആറ് രാഷ്ട്രത്തലവന്‍മാരും റിയാദിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് ഉച്ചകോടിക്ക് എത്താന്‍ സാധ്യതയില്ളെന്ന് അറിയുന്നു. സുല്‍ത്താനെ പ്രതിനിധീകരിച്ച് ഒമാനിലെ ഉന്നത നേതാക്കള്‍ റിയാദിലത്തെും. സല്‍മാന്‍ രാജാവിന്‍െറ ആതിഥ്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയാണ് മുഖ്യാതിഥി. ഉച്ചകോടിയുടെ ഒരു ദിവസം മുമ്പ് റിയാദിലത്തെുന്ന ഒബാമ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ബുധനാഴ്ച പ്രത്യേകം കൂടിക്കാഴ്ച നടത്തും. ഗള്‍ഫ്, മധ്യപൗരസ്ത്യ മേഖല നേരിടുന്ന സുപ്രധാന വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഐ.എസ് തീവ്രവാദ ഭീഷണിയെ നേരിടുന്നതിലെ ആസൂത്രിത നീക്കം, മേഖലയിലെ ചില രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ ഇറാന്‍െറ ഇടപെടല്‍, ആണവ പദ്ധതി, യമന്‍, ഇറാഖ്, സിറിയ തുടങ്ങിയ ജി.സി.സി അയല്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാഭീഷണിയും, ഹിസ്ബുല്ലയുടെ സ്വാധീനം എന്നിവ ഉച്ചകോടിയുടെ മുഖ്യ അജണ്ടയായിരിക്കും. എണ്ണ വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള എണ്ണ ഇതര വരുമാനത്തെക്കുറിച്ചും ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നറിയുന്നു. ഉച്ചകോടിയുടെ മുന്നോടിയായി ജി.സി.സി വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും വേറിട്ട് റിയാദില്‍ ഒത്തുചേരുന്നുണ്ടെന്നും വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.