ഒപെക് ഉച്ചകോടി ഇന്ന്; എല്ലാവരും അംഗീകരിച്ചാല്‍ മാത്രം ഉല്‍പാദനം കുറക്കുമെന്ന് സൗദി
text_fieldsറിയാദ്: വേണ്ടിവന്നാല്‍ എണ്ണ ഉല്‍പാദനം പ്രതിദിനം ഒരുദശലക്ഷം ബാരല്‍ വര്‍ധിപ്പിക്കുമെന്ന് സൗദി അറേബ്യ. എല്ലാ രാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ ഉല്‍പാദനം നിയന്ത്രിക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്നും രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. രാജ്യാന്തര എണ്ണ വിപണിയിലെ അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍െറ യോഗം ഇന്ന് ദോഹയില്‍ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമീര്‍ മുഹമ്മദിന്‍െറ പ്രസ്താവനക്ക് പ്രാധാന്യമേറെയുണ്ട്.
‘പ്രതിദിനം 11.5 ദശലക്ഷം ബാരല്‍ എന്ന ഉല്‍പാദന നിലയില്‍ നിന്ന് 12.5 ദശലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് ആറുമുതല്‍ ഒമ്പതുവരെ മാസങ്ങള്‍ മതി. എണ്ണ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ പ്രതിദിനം 20 ദശലക്ഷം ബാരല്‍ ശേഷി വരെ കൈവരിക്കാനും സാധിക്കും. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പോകുകയാണ് എന്നല്ല പറയുന്നത്. പക്ഷേ, ഞങ്ങള്‍ക്ക് അതിന് കഴിയുമെന്നാണ്.’ - അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
എല്ലാ ഉല്‍പാദകരും ഉല്‍പാദനം നിയന്ത്രിക്കുകയാണെങ്കില്‍ മാത്രമേ സൗദിയും ആ രീതിയില്‍ നടപടി സ്വീകരിക്കുകയുള്ളു. പ്രമുഖ ഉല്‍പാദ രാഷ്ട്രങ്ങള്‍ അതിന് തയാറായില്ളെങ്കില്‍ ഞങ്ങളും കുറയ്ക്കില്ല. കുറച്ചില്ളെങ്കില്‍ ഞങ്ങള്‍ക്ക് കഴിയുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് വില്‍പന നടത്തും. എണ്ണ വില ബാരലിന് 60, 70 ഡോളറില്‍ എത്തുകയാണെങ്കില്‍ വികസനത്തിന്‍െറ ചക്രത്തിന് അത് ആക്കം പകരും. ഈ പോരാട്ടം ഞങ്ങളുടെ മാത്രമല്ല. കുറഞ്ഞ എണ്ണ വിലയില്‍ ബുദ്ധിമുട്ടുന്ന എല്ലാപേരുടെതുമാണ്. പക്ഷേ, കുറഞ്ഞ വില ഞങ്ങളുടെ ആശങ്കയല്ല. കാരണം, ഉയര്‍ന്ന എണ്ണവിലയെ ആശ്രയിച്ചുള്ളതല്ല ഞങ്ങളുടെ പദ്ധതികള്‍. -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
