Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയില്‍ രണ്ട്...

മക്കയില്‍ രണ്ട് പാസ്പോര്‍ട്ട്  ബ്രാഞ്ച് ഓഫീസുകള്‍ തുറക്കും

text_fields
bookmark_border

മക്ക: മക്കയില്‍ രണ്ട് പാസ്പോര്‍ട്ട് ബ്രാഞ്ച് ഓഫീസുകള്‍ തുറക്കാന്‍ മക്ക പാസ്പോര്‍ട്ട് ഓഫീസ് തീരുമാനിച്ചു. ചേംബര്‍ ആസ്ഥാനത്തും മറ്റൊന്ന് സൂഖ് ഹിജാസിലുമാണ്. 
പാസ്പോര്‍ട്ട് ഓഫീസ് സേവനങ്ങള്‍ കൂടുതലാളുകളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിനാണിത്. രണ്ട് മാസത്തിനിടയില്‍ പുതിയ രണ്ട് ബ്രാഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മക്ക പാസ്പോര്‍ട്ട് വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ പ്രധാന ഓഫീസിലെ തിരക്ക് കുറക്കാനാകും. പ്രധാന ഓഫീസുകളിലത്തൊതെ ആളുകള്‍ക്ക് പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനും സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും സഹായകമാകും. 
ദിവസവും 3,500ല്‍ അധികമാളുകള്‍ പ്രധാന പാസ്പോര്‍ട്ട് ഓഫീസിലത്തെുന്നുണ്ട്. ജിദ്ദയിലെ പുതിയ ഓഫീസുകളിന് സമാനമായ ഓഫീസുകളായിരിക്കും മക്കയിലേതെന്നും പാസ്പോര്‍ട്ട് വൃത്തങ്ങള്‍ പറഞ്ഞു.
 

Show Full Article
TAGS:
Next Story