മൊബൈല്‍ രംഗത്തെ സ്വദേശിവല്‍ക്കരണം ഉറപ്പാക്കാന്‍ എളുപ്പമാര്‍ഗം കര്‍ശന പരിശോധന -അണ്ടര്‍ സെക്രട്ടറി
text_fieldsജിദ്ദ: മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവല്‍കരണ പരിശോധന ഏകോപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍, വാണിജ്യ, ഗ്രാമ മുനിസിപ്പാലിറ്റി മന്ത്രാലയങ്ങള്‍ റിയാദില്‍ ശില്‍പശാല സംഘടിപ്പിച്ചു. സ്വദേശിവത്കരണം ഫലപ്രദമായി നടപ്പാക്കാന്‍ പഴുതടച്ച പരിശോധനയാണ് എളുപ്പ മാര്‍ഗമെന്ന് തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഹുവൈദി പറഞ്ഞു. ഫീല്‍ഡ് പരിശോധനകളിലൂടെ വിപണിയില്‍ യഥാര്‍ഥത്തില്‍ നടക്കുന്നതെന്താണെന്ന കൃത്യമായ ചിത്രം ലഭിക്കും. അതുപ്രകാരം നേരത്തെ തീരുമാനിച്ച പദ്ധതി അനുസരിച്ച് സ്വദേശിവല്‍ക്കരണം നടക്കുന്നുവെന്നുറപ്പ് വരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശിവല്‍ക്കരണത്തിന് അനുവദിച്ച സമയപരിധിയായ ജൂണ്‍ ആറോട് കൂടി നിയമം നടപ്പാക്കുമെന്നുറപ്പാക്കുന്ന വിധം പരിശോധന തുടരും. കമ്യൂണിക്കേഷന്‍ രംഗത്ത് തൊഴിലെടുക്കാന്‍ മുന്നോട്ടുവരുന്ന സ്വദേശി യുവാക്കള്‍ക്ക് പരമാവധി ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.