സല്‍മാന്‍ രാജാവ് ഇസ്തംബൂളില്‍
text_fieldsറിയാദ്: തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ഏപ്രില്‍ 13, 14 തിയതികളില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ് (ഒ.ഐ.സി) സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സമ്മേളന നഗരിയിലത്തെി. അങ്കാറയില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജാവ് ഇസ്തംബൂളിലേക്ക് തിരിച്ചത്. ഒ.ഐ.സിയുടെ 23ാമത് ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന സൗദി സംഘത്തിന് രാജാവ് നേതൃത്വം നല്‍കുമെന്ന് ഒൗദ്യോഗിക വാര്‍ത്താ എജന്‍സി അറിയിച്ചു.രാജാവിന്‍െറ ഉപദേശകരായ അമീര്‍ ഖാലിദ് ബിന്‍ ബന്‍ദര്‍, അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല, അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് തുടങ്ങിയ നേതാക്കളും രാജാവിനോടൊപ്പം ഇസ്തംബൂളിലത്തെിയിട്ടുണ്ട്. ഇസ്ലാമിക, വഖ്ഫ് കാര്യ മന്ത്രി ശൈഖ് സാലിഹ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍ ശൈഖ്, ധനമന്ത്രി ഡോ. ഇബ്രാഹീം ബിന്‍ അബ്ദുല്‍ അസീസ് അല്‍അസ്സാഫ്, വാണിജ്യ, വ്യവസായ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍റബീഅ, ഗതാഗത മന്ത്രി എഞ്ചി. അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍മുഖ്ബില്‍, സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി, വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്ന സൗദി സംഘത്തില്‍ ഉള്‍പ്പെടുന്നു. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, ഭരണ സുരക്ഷക്ക് പുറമെ മുസ്ലിം ലോകത്തിന്‍െറ സുപ്രധാന വിഷയങ്ങള്‍ ഒ.ഐ.സി ദ്വിദിന സമ്മേളനം ചര്‍ച്ച ചെയ്യും. മേഖലയിലെ ഇറാന്‍െറ ഇടപെടല്‍, ഹിസ്ബുല്ലയുടെ സ്വാധീനം, ഫലസ്തീന്‍ പ്രശ്നപരിഹാരം എന്നിവ സമ്മേളനം ചര്‍ച്ചക്കെടുക്കുമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഇയാദ് അമീന്‍ മദനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
