സൗദിയുമായി സൗഹൃദം ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന്‍ നയം മാറ്റണം -ആദില്‍ ജുബൈര്‍
text_fieldsറിയാദ്: മറ്റു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും സൗദിയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുടെ നയവും സമീപനവും മാറ്റണമെന്നും വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ ആവശ്യപ്പെട്ടു. ബഹ്റൈനില്‍ നടന്ന ജി.സി.സി വിദേശ മന്ത്രിമാരുടെ യോഗത്തിന് ശേഷം അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജി.സി.സി രാജ്യങ്ങളിലും ഇതര രാജ്യങ്ങളിലൂം ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഹൂതികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധം എത്തിക്കാന്‍ ശ്രമം നടന്നതിനെ ആദില്‍ ജുബൈര്‍ ശക്തമായി അപലപിച്ചു. യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇറാന്‍ ഹൂതികള്‍ക്ക് ആയുധം നല്‍കാന്‍ ശ്രമിച്ചത്. ഇതേ രീതിയിലാണ് ജി.സി.സി രാജ്യങ്ങളിലും അവര്‍ ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.