സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല താമസാനുമതിക്ക് ആലോചന; പ്രവാസികള്‍ ആവേശത്തില്‍
text_fieldsറിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്ഥിരം താമസാനുമതി നല്‍കുന്നത് ആലോചനയിലുണ്ടെന്ന് രണ്ടാം കിരീടാവകാശിയുടെ പ്രഖ്യാപനത്തില്‍ പ്രവാസികള്‍ പ്രതീക്ഷയില്‍. ദീര്‍ഘകാല താമസാനുമതിയുടെ വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടില്ളെങ്കിലും അമേരിക്കയില്‍ നിലവിലുള്ള ഗ്രീന്‍കാര്‍ഡ് മാതൃകയിലാകുമെന്നാണ് സൂചനകള്‍. കഴിഞ്ഞയാഴ്ച വിദേശ ചാനലായ ‘ബ്ളൂംബെര്‍ഗിന് നല്‍കിയ ദീര്‍ഘ അഭിമുഖത്തിലാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്തിന്‍െറ സമ്പദ് വ്യവസ്ഥയെ എണ്ണ ആശ്രിതത്വത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ വിശദീകരിച്ചത്. ഗ്രീന്‍ കാര്‍ഡ് മാതൃകയിലുള്ള പദ്ധതിയും ഒൗദ്യോഗിക ക്വാട്ടയെക്കാള്‍ കൂടുതല്‍ വിദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് അനുമതി നല്‍കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനങ്ങള്‍ നടപ്പാക്കാന്‍ പുതിയൊരു അതോറിറ്റി രൂപവത്കരിക്കാന്‍ സാധ്യതയുണ്ടെന്ന് ലേബര്‍ കമ്മിറ്റി ഫെഡറേഷന്‍ ചെയര്‍മാന്‍ നിദാല്‍ റിദ്വാന്‍ പറഞ്ഞു. മന്ത്രിസഭക്ക് കീഴില്‍ വരുന്ന ഈ അതോറിറ്റിയാകും പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുക. ധനകാര്യം, ആസൂത്രണം, ആഭ്യന്തരം, തൊഴില്‍, വാണിജ്യ, വ്യവസായം വകുപ്പുകളുടെ പ്രതിനിധികള്‍ ഈ അതോറിറ്റിയില്‍ അംഗങ്ങളായിരിക്കും. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി, ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് എന്നിവക്കും പ്രാതിനിധ്യമുണ്ടാകും. പുതിയ സംവിധാനം വിശാലമായ സാമ്പത്തിക, സാമൂഹിക സാധ്യതകള്‍ തുറക്കുന്നതാണെന്നും നിദാല്‍ റിദ്വാന്‍ ചൂണ്ടിക്കാട്ടി. സൗദി പൗരന്‍മാരെ പോലെ സക്കാത്തും മൂല്യവര്‍ധിത നികുതിയും ഇന്‍ഷുറന്‍സ് പ്രീമിയവുമൊക്കെ വിദേശികളും അടക്കേണ്ടിവരും. ഭൂമി വാങ്ങാനും വിവിധ വ്യവസായങ്ങള്‍ ആരംഭിക്കാനും അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 ഓടെ പതിനായിരം കോടി ഡോളറിന്‍െറ എണ്ണ ഇതര വരുമാനമാണ് രാഷ്ട്രം ലക്ഷ്യം വെക്കുന്നത്. ഇതില്‍ ആയിരം കോടി ഡോളര്‍ വീതം മൂല്യവര്‍ധിത നികുതി, ഗ്രീന്‍ കാര്‍ഡ് പദ്ധതി, ക്വാട്ടയിലും കൂടുതല്‍ ജോലിക്കാരെ വെക്കാനുള്ള അനുമതി എന്നിവയില്‍ നിന്നാണ് കണ്ടത്തെുക. സബ്സിഡി പരിഷ്കരണം വഴി 30 ശതകോടിയും കണ്ടത്തെും. മറ്റു സാമ്പത്തിക പരിഷ്കരണ പദ്ധതികളില്‍ നിന്ന് 40 ശതകോടി ഡോളറും വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.