Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമോദിക്ക് ഊഷ്മള...

മോദിക്ക് ഊഷ്മള സ്വീകരണം;  സല്‍മാന്‍ രാജാവുമായി ഇന്ന് ചര്‍ച്ച 

text_fields
bookmark_border
മോദിക്ക് ഊഷ്മള സ്വീകരണം;  സല്‍മാന്‍ രാജാവുമായി ഇന്ന് ചര്‍ച്ച 
cancel

റിയാദ്: ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്‍െറ ഭാഗമായി രണ്ട് ദിവസത്തെ പ്രഥമ ഒൗദ്യോഗിക സന്ദര്‍ശനത്തിന് റിയാദിലത്തെിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ശനിയാഴ്ച ഉച്ചക്ക് 1.15 ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലിലത്തെിയ പ്രധാനമന്ത്രിയെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍, സാമ്പത്തിക ആസൂത്രണ വകുപ്പ് മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിലെ ഹ്രസ്വ സ്വീകരണ ചടങ്ങിന് ശേഷം കിങ് സൗദ് അതിഥി കൊട്ടാരത്തില്‍ വിശ്രമത്തിനായി എത്തിയ മോദിയെ ഇന്ത്യന്‍ എംബസി ഡി.സി.എം ഹേമന്ദ് കൊട്ടല്‍വാറിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു. എന്‍ജിനീയര്‍ ആദില്‍ ഫഖീഹിനൊപ്പമാണ് പ്രധാനമന്ത്രി കൊട്ടാരത്തിലത്തെിയത്. ഉച്ച ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകിട്ട് 4.45ന് റിയാദ് ഗവര്‍ണറേറ്റിന് സമീപത്തെ പൗരാണിക സൗദി ഭരണ കേന്ദ്രമായ ദീരയിലെ മസ്മക് കൊട്ടാരം സന്ദര്‍ശിച്ച പ്രധാനമന്ത്രി 20 മിനിറ്റോളം അവിടെ ചെലവഴിച്ചു. 5.20ന് റിയാദ് ഇന്‍റര്‍ കോണ്‍ടിനന്‍റല്‍ ഹോട്ടലില്‍ ഇന്ത്യന്‍ പൗരസമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. 10 മിനിറ്റ് മാത്രം നീണ്ട ഹ്രസ്വ പ്രഭാഷണത്തിന് ശേഷം റിയാദ് മെട്രോ റെയില്‍വേ പദ്ധതി നിര്‍മാണ ചുമതല വഹിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടിയുടെ തൊഴിലാളികളുടെ താമസ സ്ഥലത്തത്തെിയ മോദി തൊഴിലാളികളോടൊപ്പം ഒരു മണിക്കൂര്‍ ചെലവഴിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് സൗദി കൗണ്‍സില്‍ ഓഫ് ചേംബര്‍ ഹാളില്‍ സൗദിയിലെ 30 പ്രമുഖ സംരംഭകരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തും. ഇന്ത്യയില്‍ നിന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ രാം നായിക്, ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്ത്രി, വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജി എന്നിവരും സംരംഭക സംഗമത്തില്‍ പങ്കെടുക്കും. അടിസ്ഥാന വികസന രംഗത്ത് സൗദി സംരംഭകരുടെ വന്‍ നിക്ഷേപം ഇന്ത്യയിലേക്കൊഴുകാന്‍ സന്ദര്‍ശനം വഴിവെച്ചേക്കുമെന്നാണ് പ്രതീക്ഷ. പിന്നീട് 1000 സൗദി സത്രീകള്‍ക്ക് സാങ്കേതിക രംഗത്ത് പരിശീലനം നല്‍കുന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി ഓഫിസിലത്തെുന്ന പ്രധാനമന്ത്രി വനിതകളുമായി ആശയ വിനിമയം നടത്തും. 

റിയാദ് മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടി തൊഴിലാളികളുടെ താമസസ്ഥലത്തത്തെിയ പ്രധാനമന്ത്രി അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു
 


ഞായറാഴ്ച ഉച്ചക്കാണ് ഇന്ത്യയും പ്രവാസി സമൂഹവും ഉറ്റുനോക്കുന്ന സല്‍മാന്‍ രാജാവുമായുള്ള ചര്‍ച്ച നടക്കുക. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് സൗദി. ആറു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സൗദിയിലത്തെുന്നത്. 
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യ, സാമ്പത്തിക, സൈനിക, രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ ധാരണ പത്രങ്ങള്‍ മോദി ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. 1956ല്‍ ജവഹര്‍ലാല്‍ നെഹ്റു, 82ല്‍ ഇന്ദിരാഗാന്ധി, 2010 ല്‍ മന്‍മോഹന്‍സിങ് എന്നിവരാണ് ഇതിന് മുമ്പ് സൗദി സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍. 
ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഏകദേശം 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇതില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഈ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiRiyadh
Next Story