ത്വാഇഫിലും അസീറിലും കനത്ത മഴ: ഒരാള്‍ മരിച്ചു
text_fieldsജിദ്ദ: കാലാവസ്ഥ വ്യതിയാനത്തിന്‍െറ ഭാഗമായി ത്വാഇഫിലും അസീറിലും കനത്ത മഴ പെയ്തു. ത്വാഇഫ് മേഖലയിലെ വാദിഖുറുമയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങി് ഒരാള്‍ മരിച്ചു. ആറ് പേരെ സിവില്‍ ഡിഫന്‍സും സുരക്ഷ വിമാനങ്ങളും ചേര്‍ന്നു രക്ഷപ്പെടുത്തി. താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മക്കയിലേക്കുള്ള അല്‍കറാ ചുരം റോഡ് ട്രാഫിക്ക് വകുപ്പ് തല്‍ക്കാലത്തേക്ക് അടച്ചു. മലമുകളില്‍ നിന്ന് റോഡിലേക്ക് പാറക്കല്ലുകള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് റോഡ് അടച്ചത്. മഴയും ഇടിയുമുണ്ടാകുന്ന സമയത്ത് താഴ്വരകളിലൂടെ യാത്ര ചെയ്യരുതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സിവില്‍ ഡിഫന്‍സ് ജനങ്ങളോട് ആവശ്യപ്പെട്ടു. ചില ഭാഗങ്ങളില്‍ നേരിയതോതിലും ചിലയിടങ്ങളില്‍ സമാന്യം നല്ല മഴയുമാണ് വെള്ളിയാഴ്ച ഉണ്ടായത്. കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ് വന്നതോടെ അതതുമേഖലകളില്‍ സിവില്‍ ഡിഫന്‍സ്, പൊലീസ്, ആരോഗ്യം, റെഡ്ക്രസന്‍റ് എന്നീ വകുപ്പുകള്‍ക്ക് കീഴില്‍ ആവശ്യമായ മുന്‍കരുതലെടുത്തിരുന്നു.
ത്വാഇഫ് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാവിലെ സാമാന്യം നല്ല മഴയുണ്ടായി. മീസാന്‍ മേഖലയിലും ത്വാഇഫിന്‍െറ തെക്ക് കിഴക്ക് വാദി ഖുര്‍മ, തുര്‍ബ എന്നിവങ്ങളിലും കനത്ത മഴ പെയ്തു. പല റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറി. മുന്‍കരുതലെന്നോണം ചില റോഡുകള്‍ അടച്ചു. ബീഷ, അല്‍ബാഹ എന്നിവയുടെ ഭാഗങ്ങളിലും ഗ്രാമങ്ങളിലും ഇന്നലെ മഴ ലഭിച്ചു. പല റോഡുകളിലും വെള്ളം കയറി. പത്തോളം പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. ഇവരെ സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്‍റ് എത്തിയാണ് രക്ഷപ്പെടുത്തിയത്. താഴ്വരകളിലേക്ക് എത്തുന്ന റോഡുകളില്‍ മുന്നറിയിപ്പ് നല്‍കാന്‍ സുരക്ഷ പട്രോളിങ് വിഭാഗം നിലയുറപ്പിച്ചിരുന്നു. അസീര്‍ മേഖലയുടെ ദഹ്റാന്‍ ജനൂബ്, മര്‍ക്കസ് ഹര്‍ജ എന്നിവിടങ്ങളിലും മഴയുണ്ടായി. പ്രദേശത്തെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിനടിയിലായി. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലും വ്യാപകമായി മഴ പെയ്തു.
അബഹ, ഖമീസ് മുശൈത്ത്, അല്‍നമാസ്, അല്‍ബാഹ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങള്‍, റിയാദ് പ്രവിശ്യയുടെ ഭാഗമായ ബീശ, വാദി ദവാസിര്‍ തുടങ്ങിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണുണ്ടായത്. വ്യാപക വെള്ള പാച്ചിലുമുണ്ടായി. അല്‍നമാസിലെ മഴവെള്ളപ്പാച്ചില്‍ ശക്തമായതോടെ ഈ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലേയും മലനിരകളുടെ തഴ്വാരങ്ങളിലേയും ജനവാസ മേഖലയില്‍ നിന്നും സിവില്‍ ഡിഫന്‍സ് ആളുകളെ ഒഴിപ്പിച്ചു. വെള്ളപ്പാച്ചിലില്‍ പെട്ട പലരേയും രക്ഷപ്പെടുത്തുകയും ചെയ്തു. കൃഷിയിടങ്ങളില്‍ വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്. വയലുകളിലും മറ്റും വെള്ളം നിറഞ്ഞുകിടക്കുകയാണ്. അല്‍ബാഹ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ മിഷാരി ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് നേരിട്ട് രംഗത്തത്തെി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മലയുടെ അടിവാരങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിലും ആരും പോകരുതെന്ന് അല്‍ബാഹ ഗവര്‍ണറേറ്റ് വാര്‍ത്താ വിതരണ വിഭാഗം മേധാവി ഖാദര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഗാംദിയും മുന്നറിയിപ്പ് നല്‍കി. പലയിടങ്ങിലും മഴവെള്ള പാച്ചിലില്‍ മലയിടിയുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. മക്കയുടെ വിവിധ ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചു. ത്വാഇഫ് അല്‍ബാഹ റോഡുകളില്‍ റോഡ് സുരക്ഷ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. താഴ്വരകളില്‍ വെള്ളം കയറിയതിനാല്‍ അതുവഴി കടന്നുപോയ വാഹനങ്ങളെ മറ്റ് റോഡുകളിലേക്ക് തിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
