മോദിയെ സ്വീകരിക്കാന്‍ തലസ്ഥാന നഗരി ഒരുങ്ങി
text_fieldsറിയാദ്: രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ പ്രവാസികളും റിയാദ് നഗരവും ഒരുങ്ങി. റിയാദ് വിമാനത്താവളത്തില്‍ ശനിയാഴ്ച ഉച്ചക്ക് എത്തുന്ന പ്രധാനമന്ത്രി ഒൗദ്യോഗിക സ്വീകരണ പരിപാടികള്‍ക്ക് ശേഷം റിയാദ് ഗവര്‍ണറേറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പൗരാണിക കൊട്ടാരമായ മശ്മഖ് അദ്ദേഹം സന്ദര്‍ശിക്കും. വൈകിട്ട് റിയാദിലെ ഇന്‍റര്‍ കോണ്‍ടിനന്‍റ് ഹോട്ടലിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പൗര സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.
സുരക്ഷ നടപടികളുടെ ഭാഗമായി കര്‍ശന വ്യവസ്ഥകളോടെയാണ് ഈ പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
രാത്രി അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ നേതൃത്വത്തില്‍ വിരുന്നൊരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. റിയാദ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടിയുടെ നിര്‍മാണ ജോലികള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ടാറ്റ കണ്‍സള്‍ട്ടന്‍സി ഓഫിസിലും അദ്ദേഹമത്തെും. 1000 സൗദി സത്രീകള്‍ക്ക് സാങ്കേതിക രംഗത്ത് പരിശീലനം സ്ഥാപനമാണിത്. നിരവധി ധാരണപത്രങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് സൗദി. ആറു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സൗദിയിലത്തെുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഈ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്.
1956ല്‍ ജവഹര്‍ലാല്‍ നെഹ്റു, 82ല്‍ ഇന്ദിരാഗാന്ധി, 2010 ല്‍ മന്‍മോഹന്‍സിങ് എന്നിവരാണ് ഇതിന് മുമ്പ് സൗദി സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍. ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഏകദേശം 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇതില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. ഞായറാഴ്ച നടക്കുന്ന പ്രമുഖ വ്യവസായ സംരംഭകരുടെ കൂടിക്കാഴ്ചയില്‍ മലയാളികളുടെ സാന്നിധ്യമായി ലുലു ഗ്രൂപ്പുണ്ടാകും. റീട്ടെയില്‍ മേഖലയില്‍ സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ നിക്ഷേപകരാണ് ലുലുഗ്രൂപ്പ്. 2017നുള്ളില്‍ മക്കയിലും മദീനയിലുമടക്കം പത്ത് ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് സൗദിയില്‍ തുറക്കാന്‍ പോകുന്നത്. ഇതോടെ സൗദിയിലെ ലുലുവിന്‍െറ നിക്ഷേപം 400 ദശലക്ഷം ഡോളര്‍ കവിയും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഏറെ സന്തോഷത്തോടെയാണ് പ്രവാസികള്‍ നോക്കി കാണുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
