Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2015 2:51 PM IST Updated On
date_range 27 Sept 2015 2:51 PM IST300 ഇറാന്‍ തീര്‍ഥാടകരുടെ എതിര്‍ സഞ്ചാരം തിരക്കിനിടയാക്കിയെന്ന്
text_fieldsbookmark_border
മിനാ: മുസ്ദലിഫയില്‍ നിന്ന് മിനായിലെ ക്യാമ്പിലത്തെി നിശ്ചിതസമയത്തിനു കാത്തു നില്‍ക്കാതെ മുന്നൂറോളം ഇറാന്‍ ഹാജിമാര്‍ നേരെ കല്ളേറിനായി ജംറയിലത്തൊന്‍ ശ്രമിച്ചതാണ് വ്യാഴാഴ്ച മിനാദുരന്തത്തിനിടയാക്കിയതെന്ന് ഇറാന്‍ മുത്വവ്വിഫ് പ്രതിനിധിയെ ഉദ്ധരിച്ച് ‘അശ്ശര്‍ഖുല്‍ ഒൗസത്‘ റിപ്പോര്‍ട്ട് ചെയ്തു. അപകടസ്ഥലത്തു നിന്നു 300 മീറ്റര്‍ അകലെയാണ് ഇറാന്‍ തീര്‍ഥാടകര്‍ക്കുള്ള തമ്പ്. മുസ്ദലിഫയിലെ രാപ്പാര്‍ക്കല്‍ കഴിഞ്ഞ് ശയ്യോപകരണങ്ങള്‍ പോലുള്ള ചെറിയ ലഗേജുമായി മടങ്ങുന്ന തീര്‍ഥാടകര്‍ മിനായിലെ തമ്പിലത്തെി കൈയിലുള്ള സാധനങ്ങള്‍ അവിടെ വെച്ച് നിശ്ചിതസമയത്ത് കല്ലുകളുമായി ജംറയിലേക്കു തിരിക്കുകയാണ് പതിവ്. തലേന്നാളിലെ അറഫയിലെ നില്‍പും മുസ്ദലിഫയിലെ രാപാര്‍പ്പും കഴിഞ്ഞ ക്ഷീണത്തിലത്തെുന്ന ഹാജിമാര്‍ക്ക് തമ്പിലിടം പിടിച്ച് അത്യാവശ്യ വിശ്രമത്തിനു അവസരം ലഭിക്കുന്ന വിധത്തിലാണ് വിവിധ ദേശക്കാരായ ഹാജിമാര്‍ക്ക് തഫ്വീജ് എന്ന പേരില്‍ അറിയപ്പെടുന്ന നിശ്ചിതസമയക്രമം നല്‍കിയിരിക്കുന്നത്. എന്നാല്‍ ജംറയിലെ ഏറു കൂടി കഴിഞ്ഞു മടങ്ങാന്‍ ഒരു വിഭാഗം കാണിച്ച അത്യുല്‍സാഹമാണ് വിനയായത്.
തമ്പിലത്തൊതെ ജംറയിലേക്കു നീങ്ങാന്‍ ഇവര്‍ 204 ാം റോഡില്‍ വിപരീതദിശയില്‍ നീങ്ങുകയായിരുന്നു. സമയക്രമമനുസരിച്ചു പോകേണ്ട ഗ്രൂപ്പുകള്‍ ജംറയിലേക്ക് ഇറങ്ങുന്ന നേരമായിരുന്നു ഇത്. ഇവരുമായി 223 ാം ക്രോസ് റോഡില്‍ 300 ഓളം വരുന്ന സംഘം മുഖാമുഖം വന്നു. മറ്റുള്ളവരുടെ സമയത്ത് ഇറങ്ങിത്തിരിച്ച ഒരു ഗ്രൂപ്പിന്‍െറ പ്രവര്‍ത്തനമാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭാഗത്ത് റോഡിന് 20 മീറ്റര്‍ വീതിയേയുള്ളൂ. സമീപത്തെ തുരങ്കത്തില്‍ സ്ഥാപിച്ച നിരീക്ഷണകാമറകളിലെ ദൃശ്യവും സമയവും പരിശോധിച്ചാല്‍ ഇത് ശരിയാണോ എന്ന് തിരിച്ചറിയാനാവുമെന്ന് ‘അശ്ശര്‍ഖുല്‍ ഒൗസത്ത്’ പറഞ്ഞു. മുത്വവ്വിഫ് പ്രതിനിധിയുടെ പേര് പത്രം പുറത്തുവിട്ടിട്ടില്ല.
വിപരീതദിശയിലുള്ള ഒരു പറ്റം തീര്‍ഥാടകരുടെ സഞ്ചാരമാണ് ദുരന്തകാരണമായതെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതു വരെ ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് ഇറാന്‍ പൗരന്മാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story