ഹജ്ജ് പരിസമാപ്തിയിലേക്ക്
text_fieldsമിനാ: വ്യാഴാഴ്ചയുണ്ടായ മിനാദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ സൗദി അധികൃതര്‍ ഒരുക്കിയ കര്‍ക്കശ സുരക്ഷാക്രമീകരണങ്ങളോടെ ഹജ്ജ് അനുഷ്ഠാനത്തിന്‍െറ മൂന്നാംനാള്‍ പിന്നിട്ടു. വെള്ളിയാഴ്ച ഉച്ചക്കുശേഷം തുടങ്ങിയ ജംറയിലെ കല്ളേറിന് അര്‍ധരാത്രി പിന്നിടുംവരെ സുരക്ഷാസേനയുടെ നിരീക്ഷണവും നിയന്ത്രണവുമുണ്ടായിരുന്നു.
വിവിധ രാജ്യക്കാര്‍ അവര്‍ക്ക് നിശ്ചയിച്ച സമയത്തിനുമുമ്പ് പുറപ്പെടാതിരിക്കാനും മശാഇര്‍ ട്രെയിനിന്‍െറ മിനാ സ്റ്റേഷനുകളിലെ പോക്കുവരവുകള്‍ നിയന്ത്രിക്കാനും സേന പ്രത്യേകം ശ്രദ്ധിച്ചു. ഹജ്ജിനിടെ വന്ന ജുമുഅക്ക് ഹറമില്‍ ആഭ്യന്തരസന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാനും അധികൃതര്‍ സംവിധാനമൊരുക്കി.
ജംറ ടവറുകളില്‍ കയറിനിന്നും ജംറകളിലേക്കുള്ള വഴികളില്‍ പലപ്പോഴും മനുഷ്യമതില്‍ പണിതും തീര്‍ഥാടകരെ കൃത്യമായി വഴിതിരിച്ചുവിടാന്‍ സേനാവിഭാഗം കഠിനാധ്വാനം ചെയ്തു. ഇതിനിടെ തളര്‍ന്ന ഹാജിമാരെ സഹായിക്കാനും അവര്‍ സമയംകണ്ടത്തെി.
ജംറകളിലേക്കുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ പ്രയാണവും മടക്കയാത്രയും വളണ്ടിയര്‍മാരുടെയും മറ്റും സഹായത്തോടെ സമാധാനപൂര്‍വം നിശ്ചിതസമയത്തിനകം നടന്നതായി ഇന്ത്യന്‍ മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കനത്ത ചൂടുകാരണമുള്ള ചില്ലറ പ്രയാസങ്ങള്‍ക്ക് ഹാജിമാര്‍ ക്ളിനിക്കിനെ സമീപിക്കുന്നതൊഴിച്ചാല്‍ ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ശനിയാഴ്ച ജംറകളിലെ മൂന്ന് കല്ളേറും തുടര്‍ന്ന് ഹറമില്‍ ചെന്നുള്ള വിടവാങ്ങല്‍ ത്വവാഫും നിര്‍വഹിച്ചാല്‍ ഹജ്ജിന് അര്‍ധവിരാമമാകും.
സൗദിയില്‍നിന്ന് വന്നവരും ജി.സി.സി രാഷ്ട്രങ്ങളിലെ തീര്‍ഥാടകരും മിക്കവാറും ഇന്ന് മക്ക വിടും. മിനായില്‍ ഇന്നുകൂടി തങ്ങുന്നവര്‍ നാളത്തെ കല്ളേറും കഴിഞ്ഞാണ് മടങ്ങുക. അതോടെ ഹജ്ജിന് മക്കയില്‍ നേരിട്ടത്തെിയവര്‍ മദീന സന്ദര്‍ശനത്തിന് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
