Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2015 2:55 PM IST Updated On
date_range 20 Sept 2015 2:55 PM ISTഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരാന്‍ കോണ്‍സല്‍ സാംതയില്‍
text_fieldsbookmark_border
ജീസാന്: സൗദിയുടെ തെക്കന്‍ മേഖലയായ ജീസാനില്‍ കഴിഞ്ഞ ദിവസം ഹൂത്തികളുടെ ഷെല്‍ ആക്രമണമുണ്ടായ സാംതയില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്പോര്‍ട്ട് കോണ്‍സല്‍ ആനന്ദ് കുമാര്‍ സന്ദര്‍ശനം നടത്തി. സാംത ജനറല്‍ ആശുപത്രിയില്‍ പരിക്കേറ്റവരെയും മരിച്ച ഫാറൂഖിന്‍െറ ബന്ധുക്കളെയും ഷെല്‍ വീണ ആശുപത്രി ജീവനക്കാരുടെ താമസസ്ഥലവും അദ്ദേഹം സന്ദര്‍ശി. ആശുപത്രി ജീവനക്കാരുമായി ആശയവിനിമയം നടത്തി. ഇന്നലെയും സാംതയില്‍ ഷെല്‍ വര്‍ഷമുണ്ടായത് ആളുകളെ വീണ്ടും പരിഭ്രാന്തിയിലാഴ്ത്തി. ഷെല്‍ വര്‍ഷത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്ഥിതിഗതികളില്‍ ആശങ്കാജനകമായി ഒന്നുമില്ളെന്നും അതേസമയം ഇടക്കിടെ ഉണ്ടാകുന്ന ഷെല്‍വര്‍ഷം ഇന്ത്യക്കാരില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ടെന്നും ആനന്ദ്കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അതിനിടെ സാംതയിലെ നഴ്സുമാരുടേതെന്ന പേരില്‍ ജീവന് രക്ഷിക്കാനാവശ്യപ്പെട്ടു കൊണ്ടു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശം ഇന്ത്യന്‍ അധികൃതരിലും ആശയക്കുഴപ്പമുണ്ടാക്കി. ഇതേ തുടര്‍ന്ന് സാംത ആശുപത്രിയിലെ ജീവനക്കാരുമായി കോണ്‍സല്‍ ആനന്ദ് കുമാര്‍ ചര്‍ച്ച നടത്തി. ഡോ. ചന്ദ്രശേഖരന്, എംബസി വെല്‍ഫെയര്‍ അംഗങ്ങളായ ഡോ. മുബാറക്ക് സാനി, ഹാരിസ് കല്ലായി എന്നിവര്‍ കോണ്‍സലിനെ സഹായിച്ചു.
ആശുപത്രി അധികൃതരുമായും സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി. അത് പ്രകാരം മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സാംതയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ജീസാന് കിങ് ഫഹദ് ആശുപത്രിയിലെ താമസ സ്ഥലത്തേക്ക് മാറ്റാന്‍ ധാരണയായി. റിയാദിലെ പുറം കരാര്‍ കമ്പനി വഴി വന്നവര്‍ക്ക് അങ്ങോട്ടു മടങ്ങാനുള്ള സാവകാശവും ആവശ്യമുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യവും ഇന്ത്യന്‍ അധികൃതര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ പാസ്പോര്‍ട്ട് വിഭാഗം അവധിയായതിനാല്‍ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ അല്പം കൂടി കാത്തിരിക്കേണ്ടി വരുമെന്നും കോണ്‍സല്‍ പറഞ്ഞു. മരിച്ച ഫാറൂഖിന്‍െറ മൃതദേഹം സാംതയില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. അതിനു വേണ്ട സാങ്കേതികനടപടിക്രമങ്ങള് തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story