Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2015 1:51 PM IST Updated On
date_range 19 Sept 2015 1:51 PM ISTഇന്ത്യയുടെ സംസം വിതരണ രീതിക്ക് സൗദി അധികൃതരുടെ പ്രശംസ
text_fieldsbookmark_border
മക്ക: ഹാജിമാര്‍ക്കുള്ള സംസം വിതരണത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന് ഏര്‍പ്പെടുത്തിയ ക്രമീകരണം മാതൃകാപരമാണെന്നും തീര്‍ഥാടകര്‍ക്കുള്ള സംസം കുപ്പികള്‍ ഒന്നിച്ച് ഏറ്റുവാങ്ങുന്ന രീതി സൗദി അധികൃതര്‍ക്ക് ഏറെ സഹായകരമാണെന്നും കിങ് അബ്ദുല്ല സംസം പദ്ധതി ഡയറക്ടര്‍ എന്‍ജി. സഈദ് ബിന്‍ മിസ്ഫര്‍ അല്‍ വാദിഈ പറഞ്ഞു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഊഴം വെച്ച് സംസം വിതരണം ചെയ്യുന്നതിനു പകരം തീര്‍ഥാടകര്‍ക്കു വേണ്ടിയുള്ള മുഴുവന്‍ സംസം കുപ്പികളും അവരെ സൗദിയിലത്തെിച്ചു തിരികെ പോകുന്ന വിമാനത്തില്‍ കൊണ്ടുപോകുകയാണ് ഇന്ത്യന്‍ ഹജ്ജ് മിഷന് ചെയ്യുന്നത്. തുടര്‍ന്ന് ഹാജിമാര്‍ നാട്ടിലത്തെുമ്പോള്‍ അവിടെ വിമാനത്താവളങ്ങളില്‍ വിതരണം ചെയ്യുന്നു. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ഈ രീതി സംസം ബോട്ട്ലിങ് പ്ളാന്റ് വ്യാപകമാക്കാന്‍ ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കയില്‍ കുദയ് സ്റ്റേഷനു സമീപമുള്ള ബോട്ട്ലിങ് പ്ളാന്റില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വര്‍ഷം മുമ്പ് സംസം വിതരണം ഏകോപിപ്പിക്കാനുള്ള ഗവണ്മെന്റ് തീരുമാനത്തിന്‍െറ ഭാഗമായി നിലവില്‍ വന്ന കിങ് അബ്ദുല്ല പ്രോജക്ട് വിജയകരമായി മുന്നേറുകയാണ്. മക്കയിലത്തെുന്ന വിശ്വാസികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് സംസം കൊണ്ടുപോകുകയെന്നത്. അതിന് ഏറ്റവും സൗകര്യപ്രദമായ രീതിയാണ് ഫാക്ടറി അവലംബിക്കുന്നത്. മക്ക, മദീന ഹറമുകളിലെ സംസം പാനത്തിനാണ് പ്ളാന്റ് മുന്തിയ പരിഗണന നല്‍കുന്നത്. കഅ്ബക്കു സമീപം കിണറില്‍ നിന്നു വെള്ളം നേരിട്ട് കുദയ് പ്ളാന്റിലത്തെിച്ചു ശാസ്ത്രീയമായ രീതിയില്‍ അഞ്ചും പത്തും ലിറ്റര്‍ ബോട്ടിലുകളിലാക്കിയാണ് വിതരണം ചെയ്യുന്നത്. നാട്ടില്‍ പോകുന്നവരുടെ സൗകര്യത്തിന് ജിദ്ദ, മദീന വിമാനത്താവളങ്ങളിലും പായ്ക്കിങ് ചാര്‍ജായ ഒമ്പത് റിയാല്‍ നിരക്കിന് വിതരണം നടത്തുന്നുണ്ട്. റമദാനിലും ഹജ്ജിനുമാണ് ഏറ്റവും കൂടുതല്‍ സംസം (2400,000 ഘനലിറ്റര്‍) വിതരണത്തിനത്തെിക്കുന്നത്. അല്ലാത്ത മാസങ്ങളില്‍ ഈയളവ് ആവശ്യാനുസൃതം കുറക്കും. ലോകത്ത് വിതരണം ചെയ്യപ്പെടുന്ന സംസമിന്െറ ഓരോ തുള്ളിയും ഈ പ്ളാന്റില്‍ നിന്നാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര ദശലക്ഷം ബോട്ടിലുകള്‍ ഉള്‍ക്കൊള്ളുന്ന വലിയ സംഭരണ ശാലകളുണ്ട്. ഹജ്ജിനും റമദാനിലും ഇരുഹറമുകളിലേക്കുമുള്ള വിതരണം ഇവിടെ നിന്നാണ്. 855,000 ചെറിയ ബോട്ടിലുകളുടെ വെയര്‍ഹൗസ് വേറെയും. വിമാനം വഴി കൊണ്ടുപോകാനുള്ള കുപ്പികള്‍ ഇവിടെ നിന്നാണ് നല്‍കുന്നത്. സംസമിന്െറ പവിത്രതക്ക് ലവലേശം ഭംഗമോ വീഴ്ചയോ വരാത്ത വിധത്തില്‍ ശാസ്ത്രീയമായ ബോട്ട്ലിങ് രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ അഭിമാനാര്‍ഹമായ പ്രകടനമാണ് കിങ് അബ്ദുല്ല സംസം പ്രോജക്ടിന്േറതെന്നും അദ്ദേഹം വിശദീകരിച്ചു. ബോട്ടില്‍ നിര്‍മാണം, റാപ്പര്‍ പതിക്കല്‍, കുപ്പി ശുചീകരണം, സംസം നിറക്കല്‍, ബണ്ടിലുകളാക്കല്, കാര്ട്ടണകളുകളിലെ സംഭരണം എന്നിവര്‍ ജീവനക്കാര്‍ ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാനത്തെിയ വിവിധ ദേശക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്കു കാണിച്ചുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
