അറഫ സംഗമം 23ന്; ഗള്‍ഫില്‍ ബലിപെരുന്നാള്‍ വ്യാഴാഴ്ച
text_fieldsറിയാദ്: ഈ വര്‍ഷത്തെ ഹജ്ജിലെ അറഫാസംഗമം സെപ്റ്റംബര്‍ 23ന് ബുധനാഴ്ചയായിരിക്കുമെന്ന് സൗദി മാധ്യമങ്ങളെ ഉദ്ധരിച്ച് ‘അല്‍അറബിയ്യ’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ദുല്‍ഖഅദ് 29ന് ഞായറാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച 30 പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 15ന് ചൊവ്വാഴ്ച ഹജ്ജ് മാസാരംഭമായും കണക്കാക്കും.
ഇതനുസരിച്ച് ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 24ന് വ്യാഴാഴ്ചയായിരിക്കും. ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാനും തൊട്ടടുത്ത കോടതിയില്‍ സാക്ഷ്യം ബോധ്യപ്പെടുത്താനും സൗദി സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മാസപ്പിറ നിരീക്ഷണവിദഗ്ധര്‍ രാജ്യത്തിന്‍െറ പല മേഖലകളിലും ശ്രമിച്ചെങ്കിലും മാസപ്പിറവി കണ്ടില്ളെന്ന റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തിലാണ് അറഫാ ദിനം സെപ്റ്റംബര്‍ 23നായിരിക്കുമെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
