തീര്‍ഥാടക പ്രവാഹം ശക്തം, വിപുലമായ ഒരുക്കങ്ങള്‍
text_fieldsജിദ്ദ: ഹജ്ജിന്‍െറ നാളുകള്‍ അടുത്തതോടെ പുണ്യസ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലത്തെി. ഹറമിലും മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇരുഹറം കാര്യാലയത്തിന് കീഴില്‍ ഹജ്ജ് സേവനത്തിന് ഏകദേശം 15000 പേര്‍ രംഗത്തുണ്ട്.
അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് സേവന പദ്ധതികള്‍ നടപ്പാക്കുന്നത്. തീര്‍ഥാടകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുക, പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കുക, സംസം, മുസ്ഹഫ്, നമസ്കാര വിരിപ്പുകള്‍ ഒരുക്കുക, ശുചീകരണം, ഉന്തുവണ്ടി എന്നിവക്ക് കൂടുതല്‍പേരെ നിയോഗിച്ചിട്ടുണ്ട്. ഹറമിലെ തിരക്ക് കുറക്കാന്‍ മൂന്നാം ഘട്ട വികസനത്തിന്‍െറ ഭാഗമായി പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്‍െറ താഴെ നിലയും ഒന്നാം നിലയും ബേസ്മെന്‍റും തുറന്നുകൊടുത്തിട്ടുണ്ട്. മത്വാഫ് വികസന പദ്ധതി ഇത്തവണ തീര്‍ഥാടകര്‍ക്ക് പൂര്‍ണമായും ഉപയോഗപെടുത്താനാകും. മുഴുവന്‍ നിലകളിലുമായി 278000പേര്‍ക്ക് നമസ്കരിക്കാനും മണിക്കൂറില്‍ 114000 പേര്‍ക്ക് ത്വവാഫ് ചെയ്യാനും സൗകര്യമുണ്ട്. മക്ക മുനിസിപ്പാലിറ്റിക്ക് കീഴില്‍ 23050 പേരാണ് ഹജ്ജ് സേവന രംഗത്തുള്ളത്. ശുചീകരണ ജോലികളുടെ മേല്‍നോട്ടത്തിന് 27കേന്ദ്രങ്ങളുണ്ട്. മഴ, അഗ്നിബാധപോലുള്ള അടിയന്തരഘട്ടങ്ങളിലെ സേവനത്തിന് പ്രത്യേക സംഘവുമുണ്ടാകും. സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 1100 മാലിന്യനിക്ഷേപ, സംസ്കരണ പെട്ടികള്‍, 14000 ടണ്‍ വരെ മാലിന്യം സൂക്ഷിക്കാന്‍ കഴിയുന്ന 131 അണ്ടര്‍ഗ്രൗണ്ട് ടാങ്കുകള്‍, ചെറുതും വലുതുമായ 4000ത്തോളം മാലിന്യപെട്ടികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മിനായില്‍ 1100 ബാര്‍ബര്‍ കസേരകളൊരുക്കും. തുരങ്കങ്ങളും പാലങ്ങളും റോഡുകളും ഓവുചാലുകളും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞു. വൈദ്യുതിപോസ്റ്റുകളില്‍ 2560 ബള്‍ബുകളും 1000ത്തോളം എല്‍.ഇ.ഡി ലൈറ്റുകളും ഘടിപ്പിച്ചു.
ബലിയറുക്കാന്‍ കൊണ്ടുവരുന്ന മൃഗങ്ങളെ നിരീക്ഷിക്കാനും പരിശോധിക്കാനും വിവിധ റോഡുകളിലായി 57 കേന്ദ്രങ്ങളുണ്ട്. അഞ്ച് ലക്ഷം മൃഗങ്ങളെ അറുക്കാന്‍ കഴിയുന്നതാണ് അറവുശാലകള്‍. ആരോഗ്യവകുപ്പിന് കീഴിലും വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജംറക്കടുത്ത് അടിയന്തര സേവനത്തിന് 16 കേന്ദ്രങ്ങളുണ്ടാകും. 17000 യൂനിറ്റ് രക്തം ഒരുക്കിയിട്ടുണ്ട്. വിദേശ തീര്‍ഥാടകരുടെ യാത്രക്ക് 17000 ബസുകളും മശാഇര്‍ മെട്രോ ട്രെയിനുകളും സ്റ്റേഷനുകളും പ്രവര്‍ത്തന സജ്ജമായി. സിവില്‍ ഡിഫന്‍സിനു കീഴില്‍ തീര്‍ഥാടകരുടെ സേവനത്തിന് 17600 പേരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷ നിരീക്ഷണത്തിന് 18 വിമാനങ്ങളുണ്ടാകും.
ജല വൈദ്യുതി, ടെലിഫോണ്‍ വകുപ്പുകള്‍, പോസ്റ്റല്‍, മതകാര്യം, റെഡ്ക്രസന്‍റ് തുടങ്ങിയ വകുപ്പുകളും ഹജ്ജിനാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രവാഹം തുടരുകയാണ്. ഏകദേശം 14 ലക്ഷത്തോളം വിദേശതീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനത്തെുന്നത്. ഇതില്‍ പകുതിയിധികം തീര്‍ഥാടകര്‍ ഇതിനകം പൂണ്യഭൂമിയിലത്തെിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ തീര്‍ഥാടക പ്രവാഹം ശക്തമാകും. ദുല്‍ഹജ്ജ് അഞ്ചിനാണ് ഹജ്ജ് ടെര്‍മിനലടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.