ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന് കിങ് അബ്ദുല്‍ അസീസ് പതക്കം
text_fieldsജിദ്ദ: ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വിദൂദൂവിന് സൗദി അറേബ്യയുടെ ആദരം. രാജ്യം സന്ദര്‍ശിക്കാനത്തെിയ വദൂദൂവിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കിങ് അബ്ദുല്‍ അസീസ് പതക്കം സമ്മാനിച്ചു. പ്രസിഡന്‍റിനെയും സംഘത്തെയും രാജ്യത്തേക്ക് സ്വാഗതം ചെയ്ത സല്‍മാന്‍ രാജാവ് സ്നേഹാശംസകള്‍ കൈമാറി. സൗദിയുടെ ആതിഥ്യത്തിനും സൗഹൃദരംഗത്തെ പ്രത്യേക പരിഗണനക്കും ഇന്തോനേഷ്യന്‍ നേതാവ് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് ഇരുനേതാക്കളും ഉഭയകക്ഷി ബന്ധങ്ങളും മറ്റു സുപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ രാജ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍, ധനമന്ത്രി ഡോ. ഇബ്രാഹീം അല്‍ അസ്സാഫ്, സാംസ്കാരിക മാധ്യമമന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി, വിദേശമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, ഇന്തോനേഷ്യയിലെ സൗദി അംബാസഡര്‍ മുസ്തഫ അല്‍ മുബാറക് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.