ഹജ്ജ് ഇടങ്ങളില്‍ ഒട്ടകങ്ങള്‍ക്ക് വിലക്ക്
text_fieldsജിദ്ദ: ഹജ്ജ് മേഖലകളിലേക്ക് ഒട്ടകങ്ങളെ കൊണ്ടുവരുന്നത് നിരോധിച്ചതായി ആരോഗ്യമന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. തീര്‍ഥാടകരുള്ള സ്ഥലങ്ങളിലേക്ക് ഒട്ടകങ്ങളെ കൊണ്ടുവരുന്നതിനുള്ള നിരോധം കര്‍ശനമായി പാലിക്കണമെന്ന് ഡ്രൈവര്‍മാരോട് ഉണര്‍ത്തിയിട്ടുണ്ട്. രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം കൂടുകയും ഹജ്ജ് സീസണ്‍ വരികയും ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് മക്ക, മദീന, പുണ്യസ്ഥലങ്ങളില്‍ ഒട്ടകങ്ങളെ കൊണ്ടുവരുന്നതിന് നിരോധമേര്‍പ്പെടുത്തിയതെന്ന് ഹജ്ജ് മന്ത്രാലയത്തിനയച്ച കത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. കോറോണ വൈറസിന്‍െറ പ്രധാന ഉറവിടം ഒട്ടകങ്ങളാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഹജ്ജ് വേളയില്‍ ബലിയറുക്കുന്നതില്‍ നിന്ന് ഒട്ടകങ്ങളെ ഒഴിവാക്കി. ഒട്ടക വളര്‍ത്തു കേന്ദ്രങ്ങളും അറവ് ശാലകളും സന്ദര്‍ശിക്കുന്നതില്‍ തീര്‍ഥാടകരെ തടയണമെന്ന് മുത്വവ്വിഫ് സ്ഥാപനങ്ങളെയും ഉണര്‍ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.