തീര്‍ഥാടകര്‍ക്കുള്ള സംസം നേരത്തേ നാട്ടിലെ ത്തിക്കും
text_fieldsജിദ്ദ: ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവരുടെ സംസം സ്വദേശങ്ങളില്‍ വിതരണം ചെയ്യാന്‍ തീരുമാനം. തീര്‍ഥാടകരെ വഹിച്ചത്തെി തിരിച്ചുപോകുന്ന ഒഴിഞ്ഞ വിമാനങ്ങളില്‍ അതതു രാജ്യങ്ങളില്‍ നിന്നത്തെിയ തീര്‍ഥാടകര്‍ക്ക് സംസം നിറച്ച ബോട്ടിലുകള്‍ നേരത്തെ അയക്കാനാണ് പരിപാടി. ഈ സംസം ബോട്ടിലുകള്‍ അതതു രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ തീര്‍ഥാടകര്‍ തിരിച്ചത്തെുമ്പോള്‍ വിമാനത്താവളത്തില്‍ വിതരണം ചെയ്യും.
നേരത്തേ ഇന്ത്യയിലേക്കുള്ള തീര്‍ഥാടകര്‍ക്ക് ഇത്തരത്തില്‍ സംസം എത്തിച്ചിരുന്നു. വിദേശരാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സംസം നേരത്തെ അയക്കുന്നതിനുള്ള നടപടികള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകുമെന്ന് കിങ് അബ്ദുല്ല സംസം സുഖ്യാ പദ്ധതി മേധാവി എന്‍ജി. സഈദ് ബിന്‍ മുസ്ഫര്‍ അല്‍വിദാഈ പറഞ്ഞു. തീര്‍ഥാടകരെയും വഹിച്ചത്തെി ഒഴിഞ്ഞുപോകുന്ന വിമാനങ്ങളിലാണ് സംസം കയറ്റി അയക്കുക. കിങ് അബ്ദുല്ല സംസം സുഖ്യാ പദ്ധതി, ഹജ്ജ് മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ ട്രാക്ക് പദ്ധതിയിലൂടെ ഹജ്ജ് മിഷനുകള്‍ ആവശ്യപെടുന്നതിനനുസരിച്ചായിരിക്കും അയക്കേണ്ട സംസം ബോട്ടിലുകളുടെ എണ്ണം നിര്‍ണയിക്കുക.
ഏകദേശം അഞ്ച് ലക്ഷം സംസം ബോട്ടിലുകള്‍ നേരത്തെ അയക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ അയക്കുന്നതും കൂടെ കൊണ്ടുപോകുന്നതുമടക്കം സംസ ബോട്ടിലുകളുടെ എണ്ണം 15 ലക്ഷത്തിലധികം കവിയുമെന്നും കിങ് അബ്ദുല്ല സുഖ്യ പദ്ധതി മേധാവി പറഞ്ഞു. അഞ്ച് ലിറ്ററിന്‍െറ സംസം ബോട്ടിലുകള്‍ തയാറായിട്ടുണ്ട്. ഹജ്ജ് മിഷനുകളുമായി ധാരണയുണ്ടാക്കിയവര്‍ ഇവ വിമാനത്താവളത്തിലത്തെിക്കും.
ജിദ്ദ, മദീന വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സംസം വിതരണം ചെയ്യാന്‍ മുഴുസമയം പ്രവര്‍ത്തിക്കുന്ന സംസം കൗണ്ടറുകളുണ്ട്. തീര്‍ഥാടകര്‍ക്കാവശ്യമായ സംസം ഉല്‍പാദിപ്പിക്കാന്‍ കിങ് അബ്ദുല്ല സുഖ്യാ കേന്ദ്രം സജ്ജമാണ്.
ഹജ്ജ് സീസണില്‍ സംസമിനുള്ള വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് കേന്ദ്രത്തില്‍ സേവനത്തിന് ആളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇതിനകം നൂറ് ദശലക്ഷത്തിലധികം സംസം നിറച്ച ബോട്ടിലുകള്‍ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
