Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2015 3:16 PM IST Updated On
date_range 28 Oct 2015 3:16 PM ISTസൗദി ബാലന്‍െറ മരണം: നസീറിന് മോചനത്തിന് വഴി തെളിയുന്നു
text_fieldsbookmark_border
റിയാദ്: സൗദി ബാലന്‍െറ കൊലപാതക കേസില്‍ റിയാദില്‍ തടവില്‍ കഴിയുന്ന രണ്ട് മലയാളികളില്‍ കോഴിക്കോട്, നല്ലളം ബസാര്‍, ചാലാട്ട് വീട്ടില്‍ മുഹമ്മദ് നസീര്‍ അഹ്മദിന്‍െറ മോചനത്തിന് വഴി തെളിയുന്നു. റിയാദ് ജനറല്‍ കോടതിയില്‍ തുടരുന്ന പുനര്‍വിചാരണക്കിടെ തിങ്കളാഴ്ചയാണ് നസീറിന്‍െറ നിരപരാധിത്വം ജഡ്ജി അംഗീകരിച്ചതും മോചനത്തിന് അനുകൂലമായ തീരുമാനം അറിയിച്ചതുമെന്ന് പ്രതിഭാഗം അഭിഭാഷകന് അലി മിസ്ഫര്‍ അലി അല്‍ഹാജിരിയും ഇന്ത്യന്‍ എംബസി പ്രതിനിധി യൂസുഫ് കാക്കഞ്ചേരിയും പറഞ്ഞു. കോടതി തീരുമാനം അനുകൂലമായെങ്കിലും കേസില്‍ നിന്നൊഴിവാക്കുന്നതില്‍ എതിര്‍പ്പില്ളെന്ന് സാക്ഷ്യപ്പെടുത്താനുള്ള സമ്മതപത്രം വാദിഭാഗം വക്കീലിന്‍െറ പക്കല്‍ തത്സമയം ഇല്ലാത്തതിനാല്‍ നടപടി അടുത്ത വിചാരണ വേളയിലേക്ക് നീട്ടി. തന്‍െറ കക്ഷിയുടെ സമ്മതപത്രം അടുത്ത സിറ്റിങ്ങില്‍ ഹാജരാക്കാമെന്ന് വാദിഭാഗം വക്കീല്‍ കോടതിയെ അറിയിച്ചു. ആ നടപടി കൂടി പൂര്‍ത്തിയാകുന്നതോടെ നസീറിന്‍െറ മോചനത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നവംബര്‍ 23നാണ് അടുത്ത വിചാരണ തീയതി.
എന്നാല്‍ കേസിലെ ഒന്നാം പ്രതി, കീഴ് കോടതി വധശിക്ഷക്ക് വിധിച്ച കോഴിക്കോട് ഫറോക്ക്, കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകന് അബ്ദുറഹീമിന്‍െറ കാര്യത്തില്‍ പുതിയ തീരുമാനങ്ങളൊന്നുമായിട്ടില്ല. ഇരുവരുടെയും കേസുകള്‍ ഒരുമിച്ചാണ് പുനര്‍വിചാരണ നടത്തുന്നത്. തിങ്കളാഴ്ച കോടതിയില്‍ ഇരുവരേയും ഹാജരാക്കിയിരുന്നു. നസീര്‍ റിയാദിലെ മലസ് ജയിലിലും അബ്ദുറഹീം അല്‍ഹൈര്‍ ജയിലിലുമാണ് കഴിയുന്നത്. ഒരു വര്‍ഷം മുമ്പാണ് അബ്ദുറഹീമിനെ മലസില്‍ നിന്ന് അങ്ങോട്ടേക്ക് മാറ്റിയത്.
റിയാദ്, അല്‍മന്‍സൂറയില്‍ അനസ് ഫായിസ് അല്‍ഷഹിരി എന്ന ബാലന് കൊല്ലപ്പെട്ട കേസിലാണ് ഹൗസ് ഡ്രൈവറായിരുന്ന അബ്ദു റഹീമും റിയാദിലെ ശീതള പാനീയ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന നസീറും അകപ്പെട്ടത്. 2006 ഡിസംബര്‍ 24ന് റിയാദ് സുവൈദിയിലെ ഒരു ട്രാഫിക് സിഗ്നലില്‍വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതേവര്‍ഷം നവംബര്‍ അവസാനം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലത്തെിയ അബ്ദുറഹീമിനെ സ്പോണ്സര് തന്‍െറ ജന്മനാ ബുദ്ധിസ്ഥിരതയില്ലാത്തതും രോഗിയുമായ മകന് അനസിനെ പരിചരിക്കാനുള്ള ചുമതല കൂടി ഏല്പിച്ചിരുന്നു. വീടിന് തൊട്ടടുത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ഷോപ്പിങ്ങിനായി പോകുമ്പോള്‍ യാത്രാമധ്യേ അബ്ദുറഹീമിനുണ്ടായ ഒരു കൈയബദ്ധമാണത്രെ അനസിന്‍െറ മരണത്തില്‍ കലാശിച്ചത്.
പേടിച്ചുപോയ അബ്ദുറഹീം എന്തുചെയ്യണമെന്നറിയാതെ ഉടന്‍ തന്‍െറ അടുത്ത ബന്ധു മുഹമ്മദ് നസീറിനെ മൊബൈല്‍ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ മരണം സംഭവിച്ചെന്ന് ബോധ്യമായി. അബ്ദുറഹീം അകപ്പെട്ടിരിക്കുന്ന ഗുരുതരാവസ്ഥയെ കുറിച്ച് ബോധ്യം വന്ന നസീര്‍ രക്ഷപ്പെടാനുള്ള പോംവഴിയായി കവര്ച്ചക്കാരാല് ഇരുവരും അക്രമിക്കപ്പെട്ട ഒരു കഥ മെനയാന്‍ അബ്ദുറഹീമിനോട് നിര്‍ദേശിച്ച ശേഷം തിരിച്ചുപോയി. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് അബ്ദുറഹീമിനെ അറസ്റ്റുചെയ്തു. അബ്ദുറഹീം അവസാനം വിളിച്ച മൊബൈല്‍ നമ്പറിന്‍െറ ഉടമയെന്ന നിലയില്‍ പിന്നീട് പൊലീസ് മുഹമ്മദ് നസീറിനെയും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. 2012 ജനുവരി 26ന് കോടതി അബ്ദുറഹീമിന് വധശിക്ഷയും തെളിവ് നശിപ്പിക്കാന്‍ സഹായിച്ചു എന്ന കുറ്റത്തിന് നസീറിന് രണ്ടുവര്‍ഷത്തെ തടവുശിക്ഷയും 300 അടിയുമടങ്ങുന്ന ശിക്ഷയും വിധിച്ചു. തുടര്‍ന്ന് കെ.എം.സി.സി നേതൃത്വത്തില്‍ രൂപവത്കരിച്ച നിയമസഹായ സമിതിയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ മേല്‍കോടതിയില്‍ അപ്പീലിന് പോയി. അതനുസരിച്ചുള്ള പുനര്‍വിചാരണയാണ് ഇപ്പോള്‍ നടക്കുസന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story