കൊച്ചിയില്‍നിന്നുള്ള പുതിയ വിമാനസമയക്രമം പ്രഖ്യാപിച്ചു
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ഈ മാസം 25 മുതല്‍ 2016 മാര്‍ച്ച് 26 വരെയുള്ള പുതിയ സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇതുവരെ ആഴ്ചയില്‍ 1064 സര്‍വിസുകളാണ് കൊച്ചിയില്‍നിന്ന് ഉണ്ടായിരുന്നത്. ഇത് 1094 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യാന്തര സര്‍വിസുകളുടെ എണ്ണം 533ല്‍നിന്ന് 590 ആയപ്പോള്‍ ആഭ്യന്തര സര്‍വിസുകള്‍ 531ല്‍നിന്ന് 504 ആയി കുറഞ്ഞു.
പ്രതിവാരം 40 സര്‍വിസുകള്‍ ഇവിടെനിന്നും തിരിച്ചും നടത്തുന്ന എയര്‍ഇന്ത്യയാണ് സര്‍വിസുകളുടെ കാര്യത്തില്‍ മുന്‍നിരയില്‍. പുതിയ സമയക്രമമനുസരിച്ച് ദുബൈയിലേക്ക് 51ഉം ഷാര്‍ജയിലേക്കും അബൂദബിയിലേക്കും 35 വീതവും വിമാനങ്ങള്‍ പ്രതിവാരമുണ്ടാകും. മുംബൈയിലേക്ക് 86ഉം ഡല്‍ഹിയിലേക്ക് 77ഉം ബംഗളൂരുവിലേക്ക് 73ഉം സര്‍വിസുകളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
