Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലക്ഷത്തോളം ഐ...

ലക്ഷത്തോളം ഐ ഫോണുകള്‍ സൗദിയില്‍ പിന്‍വലിച്ചു

text_fields
bookmark_border
റിയാദ്: സൗദി അറേബ്യയില്‍ ഇറക്കുമതി ചെയ്ത ലക്ഷത്തോളം ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് തിരിച്ചുവിളിക്കുന്നു. 2014 സെപ്റ്റംബറിനും ഇക്കൊല്ലം ജനുവരിക്കുമിടയില്‍ വിറ്റ ഐ ഫോണ്‍ 6 പ്ളസ് ഫോണുകള്‍ക്കാണ് തകരാര്‍ കണ്ടത്തെിയത്. ഏകദേശം 83,600 ഓളം ഫോണുകളാണ് ഇക്കാലയളവില്‍ സൗദിയില്‍ എത്തിയത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം വ്യാപാര വാണിജ്യ മന്ത്രാലയം പുറത്തിറക്കി. പിന്‍കാമറയിലാണ് പ്രധാനമായും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. 
മിഴിവുകുറഞ്ഞ പുകമൂടിയ ചിത്രങ്ങളാണ് ഈ കാമറയില്‍ പതിയുന്നതെന്നും മന്ത്രാലയം പറയുന്നു. 
കാമറയിലെ പ്രശ്നങ്ങള്‍ കാരണം കുറച്ചു ഐഫോണ്‍ 6 പ്ളസ് ഫോണുകള്‍ തിരിച്ചുവിളിക്കുകയാണെന്ന് നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി ആഗസ്റ്റില്‍ സൂചന നല്‍കിയിരുന്നു. 2014 അവസാന നാലുമാസം വിറ്റ ഫോണുകള്‍ക്കാണ് പ്രശ്നം കണ്ടത്തെിയതെന്നും പറഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story