Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2015 2:43 PM IST Updated On
date_range 12 Oct 2015 2:43 PM ISTഡപ്യൂട്ടി കിരീടാവകാശി പുടിനെ കണ്ടു
text_fieldsbookmark_border
റിയാദ്: സൗദി ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. മോസ്കോയിലത്തെിയ അമീര്‍ മുഹമ്മദ് റഷ്യന്‍ നഗരമായ സൂചിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സിറിയയിലെ റഷ്യന്‍ സൈനിക ഇടപെടലാണ് മുഖ്യ ചര്‍ച്ചാവിഷയമായതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സിറിയയില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള വഴികളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതെന്നും സൗദി അറേബ്യയുടെ ഇക്കാര്യത്തിലുള്ള ആശങ്കകള്‍ റഷ്യ ഉള്‍ക്കൊള്ളുന്നുവെന്നും ചര്‍ച്ചകള്‍ക്കു ശേഷം റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
ഐ.എസ് ഭീകരരുടെ ഖിലാഫത്ത് സ്ഥാപനനീക്കങ്ങള്‍ക്കെതിരെ സിറിയയില്‍ പരസ്പരസഹകരണത്തിന് ഇരുരാജ്യങ്ങളും ധാരണയായതായും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ യോഗം ഇരുകക്ഷികളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് ലാവ്റോവ് പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യ സിറിയയില്‍ ഐ.എസ്, അന്നുസ്റ ഫ്രന്‍റ് തുടങ്ങിയ ഭീകരവാദികളെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയിലുള്ള റഷ്യന്‍ ഇടപെടല്‍ ഭീകരസംഘങ്ങളെ ഉന്നം വെച്ചല്ളെന്നും ബശ്ശാറിന്‍െറ രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യാനാണെന്നും നേരത്തേ സൗദി അറേബ്യ അടക്കമുള്ള മേഖലയിലെ രാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നടന്ന കൂടിക്കാഴ്ചക്ക് അന്താരാഷ്ട്ര നിരീക്ഷകര്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്നുണ്ട്.
സൗദി അറേബ്യയുടെ ഇക്കാര്യത്തിലെ ആശങ്കകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇറാനും റഷ്യയും തമ്മിലുള്ള സഖ്യസേനയുടെ സൈനികനീക്കമായാണ് ഇപ്പോഴത്തെ റഷ്യന്‍ വ്യോമാക്രമണങ്ങളെ കാണുന്നതെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്നത്തെ സംഭാഷണത്തില്‍ മുഖ്യലക്ഷ്യം ഐ.എസിനും ഭീകരതക്കുമെതിരായ പോരാട്ടമാണെന്ന് റഷ്യന്‍ നേതാക്കള്‍ വിശദീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
