Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2015 3:34 PM IST Updated On
date_range 9 Oct 2015 3:34 PM ISTമനുഷ്യ നന്മയുടെ പതാക ഉയര്‍ത്തി കെട്ടാന്‍ ഇടതുപക്ഷ അടിത്തറ ശക്തിപ്പെടുത്തണം - എ. വിജയരാഘവന്
text_fieldsbookmark_border
ജിദ്ദ: കാലത്തിനു മുമ്പേ സഞ്ചരിച്ചതുകൊണ്ടാണ് കേരളത്തിന് ഈ പുരോഗതി കൈവിക്കാനായതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്. മതനിരപേക്ഷതയുടെ കരുത്തുറ്റ ശില ഉണ്ടായിരുന്നതാണ് കേരളത്തിന് അനുഗ്രഹമായതെന്നും അതിനെ ഊട്ടിയുറപ്പിക്കാന്‍ കരുത്തുറ്റ ഇടതുപക്ഷ അടിത്തറ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച ‘മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുതിയ ഇന്ത്യയില്‍, പുതിയ കേരളത്തില്‍ വന്നു ചേര്‍ന്ന ആപത്തിനെ മുറിച്ചു കടക്കുവാന്‍ സഹായകരമായ രീതിയില്‍ ഒരു മാറ്റം ഉണ്ടാകണം. അതിന് എല്ലാ നല്ല മനുഷ്യരും മനുഷ്യ നന്മയുടെ പതാക ഉയര്‍ത്തി കെട്ടാന്‍ ഇടതു പക്ഷത്തിന്‍െറ ജനകീയ അടിത്തറ കൂടുതല്‍ ശക്തി പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ ഇന്ത്യയില്‍ മത നിരപേക്ഷതയുടെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു. വളരെ മഹനീയമായ പൈതൃകം ഉള്ള രാജ്യം ആണ് ഇന്ത്യ. വലിയ സമരങ്ങളുടെ ഉത്പന്നമാണ് ഈ രാജ്യം. ആ മഹത്തായ പോരാട്ടത്തിന്‍െറ എതിര് ദിശയിലേക്ക് ഭരണകൂടം വര്‍ഗീയത അടിച്ചേല്‍പ്പിക്കുന്നു. ഭക്ഷണം വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നു. ഭക്ഷണത്തിന് മത ചിന്ഹങ്ങള് രേഖപ്പെടുത്തുന്നു. ചരിത്ര സത്യമായി കെട്ടുകഥകള്‍ അവരോധിക്കപ്പെടുന്നു . അവനവന്‍െറ മതക്കാര്‍ അല്ലാത്തവരെല്ലാം ശത്രുക്കളായി മാറുന്നു. അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് നാട് ചെന്നത്തെിയിരിക്കുന്നത്. കേരള നവോത്ഥനത്തിന് നേതൃത്വം കൊടുത്ത സംഘടനയാണ് എസ്.എന്‍.ഡി.പി. മഹാകവി കുമാരനാശാന് നേതൃത്വം കൊടുത്ത സംഘടനയാണ്. മതത്തിനും ജാതിക്കും അതീതം ആയ സംഘടന ആണ് . അങ്ങനെയുള്ള എസ്. എന്‍.ഡി.പിക്ക് ഒരു പരുക്ക് പറ്റിയാല്‍ മലയാളി അത് അന്വേഷിക്കും . അതാണ് എസ്.എന്‍.ഡി.പിയുടെ തകര്‍ച്ച ജനം ചര്‍ച്ച ചെയ്യുന്നത്. സമ്പത്ത് സംരക്ഷിക്കാനാണ് വെള്ളാപ്പള്ളി വര്‍ഗീയ പാര്‍ട്ടിയുമായി ബന്ധം ഉറപ്പിച്ചിരിക്കുന്നതെന്നും വിജയ രാഘവന് പറഞ്ഞു. നവോദയ രക്ഷാധികാരി വി.കെ അബ്്ദു റഊഫ്, പ്രവാസി സംഘം മലപ്പുറം ജില്ല പ്രസിഡന്റ് കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം സ്വാഗതവും ഫിറോസ് മുഴുപ്പിലങ്ങാട് നന്ദിയും പറഞ്ഞു. നവോദയ കുടുംബ വേദി ഒരുക്കിയ എക്സലന്‍സി അവാര്‍ഡ് സാറ അബ്ദുല്‍ അസീസിനും, തസ്ലീമക്കും വിജയ രാഘവന് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story