Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2015 1:53 PM IST Updated On
date_range 5 Oct 2015 1:53 PM ISTമിനായിലെ തിരക്കിനു പിന്നില്‍ റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളെന്ന് മുന്‍ ഇറാന്‍ നയതന്ത്രജ്ഞന്‍
text_fieldsbookmark_border
റിയാദ്: ഹജ്ജില്‍ മിനാ ദുരന്തത്തിനിടയാക്കിയ തിക്കും തിരക്കിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ആറു റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളെന്ന് വിദേശത്ത് അഭയം തേടിയ മുന്‍ ഇറാന്‍ നയതന്ത്രജ്ഞന്‍െറ വെളിപ്പെടുത്തല്‍. ഹജ്ജിനു മുമ്പുതന്നെ ഇറാന്‍ ഭീകരവൃത്തികളുമായി രംഗത്തുണ്ടാവുമെന്ന് താന്‍ സൂചിപ്പിച്ചിരുന്നുവെന്നും അതുപോലെ തന്നെയാണ് പിന്നീട് സംഭവിച്ചതെന്നും മുന്‍ ഇറാന്‍ നയതന്ത്രജ്ഞനായ ഫര്‍സാദ് ഫര്‍ഹംഗിയാന്‍ വ്യക്തമാക്കിയതായി ‘അല്‍ അറബിയ്യ’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മിനായില്‍ നടന്നത് ഭീകരപ്രവര്‍ത്തനമാണ്. ഇറാന്‍െറ റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളില്‍ നിന്ന് അയ്യായിരത്തിലേറെ പേര്‍ അവരുടെ ഹജ്ജ് സംഘത്തിലുണ്ടായിരുന്നു. കൂടുതലാളുകളെ മരണത്തിലേക്ക് തള്ളിവിട്ടും പ്രകടനങ്ങള്‍ നയിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാല്‍ സുരക്ഷാസേനയുടെ ധിറുതഗതിയിലുള്ള ഇടപെടല്‍ മൂലം അത് പരാജയപ്പെട്ടെന്ന് ഫര്‍സാദ് ഫര്‍ഹംഗിയാന്‍ പറഞ്ഞു.
റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളില്‍ പെട്ട ആറ് ഉന്നതരുടെ പേരും അദ്ദേഹം വെളിപ്പെടുത്തുന്നു. ആദില്‍ സയ്യിദ് ജവാദ് മൂസവി, അബ്ദുല്‍ബാരി മുസ്തഫ ബഖ്തി, മുസ്തഫ നഈം അബ്ദുല്‍ബാരി റിസ്വി, മുഹമ്മദ് സയ്യിദ് അബ്ദുല്ല മുഹമ്മദ് ബാഖിര്‍, സാലിം സബാഹ് ആശൂര്‍, കാളിം അബ്ദുസ്സഹ്റാ ഖറിദ് മന്‍ദാന്‍ എന്നിവരാണ് അവര്‍. ഇതില്‍ ഒന്നാമന്‍ ആശൂറാ സേനാ വിംഗിന്‍െറ ക്യാപ്റ്റനും രണ്ടാമന്‍ വടക്കന്‍ തെഹ്റാനിലെ ഖസ്ര്‍ സഅ്ദാബാദിലെ ഇമാം യൂണി.സിറ്റിയിലെ ട്രെയിനിങ് സെന്‍റര്‍ മേധാവിയുമാണ്. വിദേശത്ത് സൈനിക ഇടപെടലിന് നേതൃത്വം കൊടുക്കുന്ന ‘അല്‍വഹ്ദ 400’ വിഭാഗത്തിലെ ഉന്നതരാണ് ഇവരെല്ലാം. സംഭവസ്ഥലത്തെ ഈ പ്രമുഖരുടെ സാന്നിധ്യം ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ടെന്ന് ഫര്‍ഹംഗിയാന്‍ പറയുന്നു. മുന്‍ ഇറാന്‍ നയതന്ത്രജ്ഞനായ ഗസന്‍ഫര്‍ റുക്നാബാദി ഇറാനില്‍ നിന്നു സംഭവത്തില്‍ കാണാതായ സാധാരണ ഹാജിമാരുടെ പട്ടികയില്‍ പെട്ടതും ദുരൂഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ, ഇറാഖ്, മൊറോക്കോ, യമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ സ്ഥാനപതിയായിരുന്ന ഫര്‍സാദ് ഫര്‍ഹംഗിയാന്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നയതന്ത്രദൗത്യം നിര്‍വഹിക്കുന്നതിനിടെയാണ് അഞ്ചു വര്‍ഷം മുമ്പ് അഹ്മദി നെജാദിന്‍െറ ഭരണകാലത്ത് കൂറുമാറി നോര്‍വേയില്‍ രാഷ്ട്രീയ അഭയം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
