സിറിയ: സൈനിക നടപടി തള്ളിക്കളയാനാവില്ല –വിദേശകാര്യ മന്ത്രി
text_fieldsറിയാദ്: സിറിയന്‍ പ്രശ്നം രമ്യമായി പരിഹരിക്കാനായില്ളെങ്കില്‍ സൈനിക നടപടി എന്ന പരിഹാരം തള്ളിക്കളയാനാവില്ളെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ പറഞ്ഞു. സൗദി സന്ദര്‍ശിക്കുന്ന ഓസ്ട്രിയന്‍ വിദേശ മന്ത്രി സെബാസ്റ്റ്യന്‍ കോര്‍ട്ടസുമായി റിയാദില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഐ.എസിനെ തുരത്തുന്നതുള്‍പ്പെടെ മേഖലയില്‍ സമാധാനവും സുരക്ഷയും പുന:സ്ഥാപിക്കാന്‍ സൗദി നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് ഓസ്ട്രിയയുടെ പിന്തുണയുണ്ടായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി സെബാസ്റ്റ്യന്‍ കോര്‍ട്ടസ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക സഹകരണത്തിന് പുറമെ സുരക്ഷ സഹകരണവും ശക്തമാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. രണ്ട് രാജ്യങ്ങളുടെയും സഹകരണത്തോടെ 400ലധികം കമ്പനികള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്ന് ഓസ്ട്രിയയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. സിറിയക്ക് പുറമെ, യമന്‍, ഇറാന്‍ ആണവ പദ്ധതി, അഭയാര്‍ഥി പ്രശ്നം എന്നിവയും ചര്‍ച്ച വിഷയമായി. അഭയാര്‍ഥികള്‍ക്ക് മാന്യമായ പരിഗണ ഉറപ്പുവരുത്തുകയും സിറിയയില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്ന ഭരണസ്ഥിരതക്ക് ശേഷം അവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുവരാവുന്ന അവസ്ഥയുണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.