ഇന്ത്യന്‍ വ്യവസായസംരംഭകര്‍ക്ക് ജിദ്ദയുടെ ആദരംs
text_fieldsജിദ്ദ: ചെങ്കടല്‍ നഗരത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ ഭക്ഷ്യവിഭവമേളയില്‍ സംബന്ധിക്കാനത്തെിയ ഇന്ത്യയില്‍ നിന്നുള്ള വ്യവസായികള്‍ക്കും കമ്പനിയുടമകള്‍ക്കും ജിദ്ദയിലെ വ്യാപാരി വ്യവസായി സമൂഹം സ്വീകരണം നല്‍കി. ഈ മാസം 17 മുതല്‍ 20 വരെ ജിദ്ദ ഫോറംസ് ആന്‍ഡ് ഇവന്‍റ്സ് സെന്‍ററില്‍ നടന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കാനത്തെിയ അറുപതോളം കമ്പനി പ്രതിനിധികള്‍ക്കാണ് ജിദ്ദ ദീവാനിയ്യയില്‍ സ്വീകരണമൊരുക്കിയത്. ഹുസ്സാം അല്‍ ഖഹ്താനി സ്വാഗതം പറഞ്ഞു.
ഇരുരാജ്യങ്ങളിലെയും വ്യാപാരികളും വ്യവസായികളും തമ്മിലുള്ള ബിസിനസ് മീറ്റുകള്‍ പ്രോത്സാഹനജനകമാണെന്നും ഇക്കാര്യത്തില്‍ സൗദി ഇന്ത്യന്‍ ബിസിനസ് നെറ്റ്വര്‍ക്കിന്‍െറ ഈ രംഗത്തെ പ്രവര്‍ത്തനം ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ബസുമതി അരി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, സംസ്കൃത ഭക്ഷ്യവിഭവങ്ങള്‍ എന്നിവക്ക് സൗദി വിപണിയിലുള്ള സ്വാധീനം എടുത്തുപറഞ്ഞ പ്രമുഖ വ്യവസായി സുലൈമാന്‍ അന്നംല ഉഭയകക്ഷി ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളിലെയും വ്യവസായവളര്‍ച്ചക്ക് ഏറെ സഹായകമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
യുവ വ്യവസായ സംരംഭകന്‍ അബ്ദുല്ല അല്‍ മുഹൈദിബ്, ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ സൗദിയില്‍ പരിചയപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് ഭക്ഷ്യവിഭവ മേള വഴി കൈവന്നതെന്ന് പറഞ്ഞു. ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ മാനേജര്‍ ആസം ഖാന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്സ് കോണ്‍സല്‍ എസ്.ആര്‍.എച്ച് ഫഹ്മി, കൊമേഴ്സ് ആന്‍ഡ് ട്രേഡ് സെക്കന്‍ഡ് സെക്രട്ടറി പ്രമോദ് കുമാര്‍ അഗര്‍വാള്‍, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്‍റ് അതോറിറ്റി അസി. ജനറല്‍ മാനേജര്‍ ഉമേഷ്കുമാര്‍, ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ രാജേഷ് ശര്‍മ, എസ്.ഐ.ബി.എന്‍ ജനറല്‍ സെക്രട്ടറി മജീദുല്‍ ഹസന്‍, എക്സിക്യൂട്ടീവ് സെക്രട്ടറി മിര്‍ ഗസന്‍ഫര്‍ അലി സാകി, അസിം സീശാന്‍, ട്രഷറര്‍ വിജയ് സോണി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
