അന്താരാഷ്ട്ര ശിശുദിനാഘോഷ പരിപാടികള്‍ക്ക് പ്രൗഢ സമാപനം
text_fieldsറിയാദ്: അന്താരാഷ്ട്ര ശിശുദിനാഘോഷത്തിന്‍െറ ഭാഗമായി സൗദിയില്‍ സംഘടിപ്പിക്കപ്പെട്ട ശിശുദിനാഘോഷ പരിപാടകിള്‍ക്ക് സമാപനമായി.ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ കൊണ്ടാടുന്ന ശിശുദിനാഘോഷത്തിന്‍െറ ഭാഗമായി കിംങ് ഫഹദ് കള്‍ച്ചറല്‍ സെന്‍ററിലാണ് കുട്ടികള്‍ക്ക് വിപുലമായ ആഘോഷ പരിപാടികള്‍ നടന്നത്.
ഭാഷയുടെയും വേഷത്തിന്‍െറയും വേര്‍തിരിവുകളില്ലാതെ സൗദി സാംസ്കാരിക വാര്‍ത്താ വിതരണ മന്ത്രാലയമാണ് സ്വദേശികളും പ്രവാസികളുമായ കുട്ടികളുടെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ എംബസികളുടെ സജീവ പങ്കാളിത്വംകൊണ്ട് ശ്രദ്ധേയമായ മേളയില്‍ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ആദ്യവസാനം പങ്കുചേര്‍ന്നു. സമാപന ചടങ്ങില്‍ സൗദി സാംസ്കാരിക വാര്‍ത്താ വിതരണമന്ത്രി ആദില്‍ അല്‍ തുറൈഫ് മുഖ്യ അതിഥിയായിരുന്നു. ഭാവിയുടെ വാഗ്ദാനങ്ങളാണ് കുട്ടികളെന്നും അവര്‍ക്ക് ദിശാ ബോധവും ധാര്‍മ്മിക മൂല്യങ്ങളും പകരുന്നതിന് സാംസ്കാരിക മന്ത്രാലയം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുപോരുന്നതെന്നും ചടങ്ങില്‍ ആദില്‍ അല്‍ തുറൈഫ് ചൂണ്ടികാണിച്ചു. കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം പകരാനുമായി വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘാടകര്‍ ഒരുക്കിയത്. രക്ഷിതാക്കള്‍ക്കിടയില്‍ കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ബോധവല്‍ക്കരണങ്ങളുമായി വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ അര്‍ധ-സര്‍ക്കാര്‍ ഏജന്‍സികളും മേളയില്‍ രംഗത്തുണ്ടായിരുന്നു. ഇന്ത്യ,ഫലസ്തീന്‍,പാകിസ്ഥാന്‍, ഫിലിപൈന്‍ സൗദി അറേബ്യ,ഈജിപ്ത്, തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ അരങ്ങേറി. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഡാന്‍സ് പരിപാടികള്‍ വിദേശികള്‍ക്ക് പുതിയ അനുഭൂതിയായി. കുട്ടികള്‍ക്കാവശ്യമുള്ള ി കഥകളും കവിതകളും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പുസ്തകങ്ങളുമായാണ് ഇന്ത്യന്‍ എംബസിയുടെ സ്റ്റാള്‍ മേളയില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ സ്റ്റാള്‍ സന്ദര്‍ശിച്ച സാംസ്കാരിക വാര്‍ത്താ വിതരണ മന്ത്രി ആദില്‍ അല്‍തുറൈഫ് ഇന്ത്യന്‍ പുസ്തകങ്ങള്‍ സ്വന്തമാക്കിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.