ജീസാനിലും ഹഷീഷ് വേട്ട: പിടികൂടിയത് 320 കിലോ
text_fieldsറിയാദ്: രാജ്യത്തിന്‍െറ അതിര്‍ത്തികളില്‍ മയക്കു മരുന്ന് വേട്ട തുടരുന്നു. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ വന്‍ മയക്കു മരുന്ന് ശേഖരമാണ് അധികൃതര്‍ പിടികൂടിയത്. സൗദി-യമന്‍ അതിര്‍ത്തിയായ ജീസാനില്‍ വെള്ളിയാഴ്ച വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 320 കിലോ ഹഷീഷ് കസ്റ്റംസ് പിടികൂടിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. കടല്‍ വഴി എത്തിച്ച മയക്കു മരുന്ന് വാഹനത്തില്‍ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച കസ്റ്റംസ് അധികൃതര്‍ വാഹനത്തെ പിന്തുടരുകയായിരുന്നു. ചരക്ക് കൈമാറുന്ന ഘട്ടത്തിലാണ് സംഘം വലയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സൗദി പൗരന്മാരെയും ഒരു യമനിയെയും അറസ്റ്റ് ചെയ്തു.
ഇവരെ തുടരന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. രാജ്യത്തിന്‍െറ വിവിധ അതിര്‍ത്തികളിലൂടെ വന്‍ തോതില്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജിദ്ദ തീരത്തു നിന്നും ജീസാനില്‍ നിന്നും ഹഷീഷ് കണ്ടെടുത്തത്. ജിദ്ദ തീരത്തു നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് മയക്കു മരുന്ന് പിടികൂടിയത്. സംശയകരമായ രീതിയില്‍ കടലില്‍ കണ്ടത്തെിയ ബോട്ട് വളഞ്ഞ് പരിശോധിച്ചപ്പോഴാണ് 274 കിലോ ഹഷീഷ് കണ്ടത്തെിയത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു യമനികളെ തീര സേന പിടികൂടുകയും ചെയ്തു. നാലുപേരെ ബോട്ടില്‍ നിന്നും ഒരാളെ കരയില്‍ നിന്നുമാണ് പിടകൂടിയത്. ഇതിന്‍െറ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ചയും ജിദ്ദയില്‍ തീര സേന ഹഷീഷ് പിടികൂടി.
തീരത്തത്തെിയ ബോട്ടില്‍ നിന്നാണ് 298 കിലോ ഹഷീഷ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യമനികള്‍ പിടിയിലായിരുന്നു. ഇതിന് പിറകെയാണ് ജീസാനിലും ഹഷീഷ് വേട്ട നടന്നത്. തുടര്‍ച്ചയായി മയക്കു മരുന്ന് ശേഖരങ്ങള്‍ കണ്ടത്തെിയ സാഹചര്യത്തില്‍ അതിര്‍ത്തിയിലും തീരങ്ങളിലും കനത്ത ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്‍െറ ഭാഗമായി രാജ്യത്തിന്‍െറ മുഴുവന്‍ തീരങ്ങളിലും പ്രത്യേക സംഘം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
