യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദി വീണ്ടും ഏദനില്‍
text_fieldsറിയാദ്: യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി വീണ്ടും ഏദനില്‍. ഇത് രണ്ടാം തവണയാണ് റിയാദില്‍ കഴിയുന്ന ഹാദി യമനില്‍ തിരിച്ചത്തെുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യ സന്ദര്‍ശനം. തഅസ് പ്രവിശ്യയുടെ വിമോചന നടപടികളുടെ പുരോഗതി വിലയിരുത്താനാണ് ഇത്തവണ പ്രസിഡന്‍റും ഏതാനും മന്ത്രിമാരും എത്തിയതെന്ന് യമന്‍ പ്രസ് ഓണ്‍ലൈന്‍ എഡിഷനില്‍ വ്യക്തമാക്കി. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും വെടിയുതിര്‍ത്തും ഹാദിയുടെ തിരിച്ച് വരവ് ആഘോഷിച്ചതായി വാര്‍ത്തയില്‍ പറഞ്ഞു. യുദ്ധം നടക്കുന്ന തഅസ് പ്രവിശ്യയുടെ നിയന്ത്രണം ഹൂതി വിമതരില്‍നിന്നും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഹാദിയുടെ വരവോടെ വേഗം കൂടുമെന്ന് ഭരണ നേതൃത്വത്തിലുള്ള മുഖ്താര്‍ റഹ്ബി അറിയിച്ചു. തഅസ് പിടിക്കാനുള്ള വിമത ശ്രമത്തില്‍ 1600 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഹാദി യോഗം ചേരുന്നുണ്ട്. ഹൂതി വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്ന ഘടകങ്ങളെ സര്‍ക്കാര്‍ സേനയുമായി ലയിപ്പിക്കുന്ന കാര്യം ചര്‍ച്ചയില്‍ വരും. കൂടാതെ ഉദ്യോഗസ്ഥതല യോഗവും ചേരുന്നുണ്ട്. അതേസമയം പ്രസിഡന്‍റ് എത്രനാള്‍ ഏദനില്‍ ഉണ്ടാകുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
