മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടം അവസാനിപ്പിച്ച് മലയാളി നാട്ടിലേക്ക് മടങ്ങി
text_fieldsജുബൈല്‍: മൂന്നുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിജയം വരിച്ച മലയാളി കുടിശ്ശിക ശമ്പളവും എക്സിറ്റുമായി നാട്ടിലേക്ക് പോയി. ജുബൈലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന കോഴിക്കോട് ഫറൂക്ക ്പെരുമുഖം മുതുവാട്ട്പാറവീട്ടില്‍സലീം കീഴിലാത്തിനാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ നാടണഞ്ഞത്. 17 വര്‍ഷം മുമ്പ് സൂപ്പര്‍മാര്‍ക്കെറ്റില്‍ ജോലിക്കത്തെിയതാണു സലീം. രാപകല്‍നീളുന്ന ജോലിക്ക് 1000 റിയാലായിരുന്നു ശമ്പളം. ജോലിയുടെ കൂടുതലും കുടുംബത്തിലെ പ്രയാസങ്ങളും കാരണം ശമ്പളം അല്‍പം മെച്ചപ്പെടുത്തിതരണമെന്ന് സലീം സ്പോണ്‍സറോട് ആവശ്യപ്പെട്ടതോടെയാണുപ്രശ്നങ്ങള്‍തുടങ്ങുന്നത്. ഇതോടെ ഉണ്ടായിരുന്ന ശമ്പളം കൂടി നിലക്കുകയും നിരന്തരം പഴികേള്‍ക്കേണ്ട അവസ്ഥയുമുണ്ടായി. ശമ്പളം നല്‍കാതായതോടെ സലീം 2013 ജനുവരിയില്‍ ജുബൈല്‍ ലേബര്‍കോടതിയെസമീപിച്ചു. നിരവധി തവണ വിളിച്ചിട്ടും ഹാജരാവത്തതിനെ തുടര്‍ന്ന ്കേസ് ദമ്മാമിലേക്ക ്മാറ്റി. ഇവിടെവെച്ച് ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ 5000 റിയാലും എക്സിറ്റും നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും സ്പോണ്‍സര്‍ വഴങ്ങിയില്ല. തുടര്‍ന്ന ്കേസ് റിയാദിലേക്ക് വിടുകയായിരുന്നു. മൂന്നു തവണ അവിടെ കേസില്‍ ഹാജരാവാന്‍ അറിയിച്ചിട്ടും സ്പോണ്‍സര്‍ എത്താത്തത്മൂലം 15,546 റിയാലും എക്സിറ്റും നല്‍കാന്‍ വിധിക്കുകയായിരുന്നു. വിധി വന്നുവെങ്കിലും അതു ജുബൈലില്‍ എത്താന്‍ പിന്നേയും ആറുമാസമെടുത്തു.
ഈ സമയത്തിനിടെ എക്സിറ്റ് ക്യാന്‍സല്‍ ആയിരുന്നു. ഇതു കുടിശ്ശിക അടച്ച് ശരിയാക്കിയശേഷം സലീമിനെ ഹുറൂബ് ആക്കാനുള്ളസ്പോണ്‍സറുടെ ശ്രമവും സന്നദ്ധപ്രവര്‍ത്തകന്‍ ഇടപെട്ട് തടഞ്ഞു. ഒടുവില്‍ എസ്കിറ്റ് അടിച്ച പാസ്പോര്‍ട്ടും 15,546 റിയാലുംടിക്കറ്റും കോടതിയില്‍ നല്‍കുകയും കോടതിസന്നദ്ധപ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെ ദമ്മാമില്‍നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസില്‍ സലീം നാട്ടിലേക്ക്പോയി.
മൂന്ന് വര്‍ഷം നീണ്ടനിയമപോരാട്ടത്തില്‍ തനിക്കുണ്ടായപ്രയാസത്തില്‍നഷ്ടപരിഹാരം ആവശ്യപ്പെട്ട് സലീം മറ്റൊരു പരാതി സമര്‍പ്പിക്കുകയും കേസ ്നടത്തിപ്പിന് സ്വദേശിക്ക് പവര്‍ ഓഫ് അറ്റോണി നല്‍കുകയും ചെയ്തതായി സന്നദ്ധപ്രവര്‍ത്തകരായസൈഫുദ്ദീന്‍ പൊറ്റശ്ശേരി, ഷംസുദ്ദീന്‍ ചെട്ടിപ്പടി എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.