മഴക്കെടുതി നേരിടാന്‍ ജിദ്ദയില്‍ വിപുല പദ്ധതി
text_fieldsജിദ്ദ: മഴയുണ്ടായാല്‍ സുഗമമായ ഗതാഗതത്തിന് വിപുലമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജിദ്ദ ട്രാഫിക് മേധാവി കേണല്‍ വസലുല്ലാഹ് അല്‍ഹര്‍ബി. ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഏതു തടസത്തെയും മറികടക്കാന്‍ കഴിയുന്ന തരത്തില്‍ ബദല്‍ പദ്ധതികള്‍ ആവിഷ്കരിച്ചു കഴിഞ്ഞു. പ്രധാന റോഡുകളിലും ജങ്ഷനുകളിലും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും ട്രാഫിക്ക് പട്രോളിങിന് 300 ഓളം പേരെ നിയോഗിക്കും. 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. മഴമൂലം റോഡുകളില്‍ കുടുങ്ങിയ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ ഉപകരണങ്ങളും ഒരുക്കും. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ളതും ഓവുചാലുകളില്ലാത്തതുമായ സ്ഥലങ്ങള്‍ പ്രത്യേകം നിരീക്ഷിക്കും. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള റോഡുകളും തുരങ്കങ്ങളും അടക്കും. നിരത്തുകളിലെ വെള്ളം ടാങ്കര്‍ ലോറികളില്‍ വലിച്ചെടുത്ത് നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റിയുമായി ധാരണയായിട്ടുണ്ടെന്നും അല്‍ ഹര്‍ബി അറിയിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രധാന സിഗ്നലുകള്‍ക്കടുത്ത് ജനറേറ്ററുകള്‍ ഒരുക്കും. സ്കൂള്‍, യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലും അവിടേക്കുള്ള റോഡുകളിലും കൂടുതല്‍ ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിക്കും. എല്ലായിടത്തും ആവശ്യത്തിന് ട്രാഫിക് ഉദ്യോഗസ്ഥരെ ഉറപ്പാക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ മുന്നില്‍ വെച്ചാണ് പദ്ധതികള്‍ തയാറാക്കിയതെന്നും കാലാവസ്ഥ, മുനിസിപ്പിലാറ്റി, സിവില്‍ ഡിഫന്‍സ് വകുപ്പുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ട്രാഫിക് മേധാവി പറഞ്ഞു.
അതേ സമയം, വരുംദിവസങ്ങളില്‍ ജിദ്ദ മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം കാലാവസ്ഥ വിദഗ്ധര്‍ നിഷേധിച്ചു. ഇന്നു മുതല്‍ അടുത്ത ബുധനാഴ്ച വരെ മിതമായ രീതിയിലുള്ള നല്ല മഴക്കാണ് സാധ്യത. അതിനു ശേഷം ചൂട് കുറയും. സാധാരണ നവംബര്‍ മാസം മഴയുടെ മാസമായാണ് കണക്കാക്കുന്നതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.
രാജ്യത്തെ പടിഞ്ഞാറന്‍ മേഖലകളില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ മക്കയിലും സിവില്‍ ഡിഫന്‍സ്, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പുകള്‍ക്ക് കീഴില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മഴ, വെള്ളപ്പൊക്കം എന്നിവ നേരിടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ റാഇദ് അല്‍ശരീഫ് പറഞ്ഞു. സിവില്‍ ഡിഫന്‍സിന്‍െറ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ സ്വദേശികളും വിദേശികളും പാലിക്കണം. അപകടങ്ങളൊഴിവാക്കാന്‍ താഴ്വരകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നും ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും സിവില്‍ ഡിഫന്‍സ് വക്താവ് അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.