വിസക്കച്ചവടം: നൂറോളം ഊഹക്കമ്പനികള്‍ക്കെതിരെ കേസ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ നിബന്ധനകളും ചട്ടങ്ങളും പാലിക്കാതെ പേരിന് മാത്രം പ്രവര്‍ത്തിച്ചുവന്ന നൂറോളം ഊഹക്കമ്പനികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു.
മനുഷ്യവിഭവശേഷി കാര്യാലയം അസിസ്റ്റന്‍റ് ഡയറക്ടര്‍ ബദരിയ അല്‍മുഖൈമി വെളിപ്പെടുത്തിയതാണ് ഇക്കാര്യം. സുരക്ഷാ വിഭാഗത്തിന്‍െറ സഹകരണത്തോടെ തൊഴില്‍ മന്ത്രാലത്തിലെ പരിശോധനാ വിഭാഗം അടുത്തിടെ നടത്തിയ വ്യാപക റെയ്ഡുകളില്‍ ആയിരക്കണക്കിന് കമ്പനികളാണ് പിടികൂടപ്പെട്ടത്. പ്രാഥമിക റെയ്ഡില്‍ മനുഷ്യക്കച്ചവടത്തിലേര്‍പ്പെട്ടന്ന് സംശയം തോന്നിയ കമ്പനികളുടെ ഫയലുകളില്‍ സൂക്ഷ്മപരിശോധന നടത്തിയാണ് ഇത്രയും കമ്പനികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയത്. പ്രത്യേകിച്ച് ജോലിയോ തസ്തികകളോ കാണിക്കാതെ ആയിരക്കണക്കിന് തൊഴിലാളികളുടെ പേരുകളാണത്രെ ഈ കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പല പേരുകളിലും അനധികൃതമായി വിസകള്‍ തരപ്പെടുത്തുകയും പണത്തിന് പകരം അത്തരം വിസകളില്‍ വിദേശികളെ രാജ്യത്തത്തെിക്കുകയും ചെയ്യുകയാണ് ഈ കമ്പനികളുടെ പ്രധാന പ്രവര്‍ത്തനം. ഇത്തരം വിസകളില്‍ എത്തുന്നവരാണ് അനധികൃത താമസക്കാരായി മാറുന്നതില്‍ ഭൂരിപക്ഷവുമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
അനധികൃത മാര്‍ഗത്തില്‍ പണം സമ്പാദിക്കാനായി മാത്രം പ്രവര്‍ത്തിക്കുന്ന കടലാസുകമ്പനികള്‍വഴി എത്തുന്നവര്‍ തൊഴില്‍ വിപണിക്ക് ഭാരമായ സാഹചര്യത്തിലാണ് അധികൃതര്‍ വ്യാപക റെയ്ഡുകള്‍ ആരംഭിച്ചത്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവും മനുഷ്യാവകാശ സംഘടനകളും മനുഷ്യക്കച്ചവടം ആരോപിച്ച് കുവൈത്തിനെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. രാജ്യത്തിന്‍െറ സല്‍പേരിന് കളങ്കം ഉണ്ടാക്കുന്ന കമ്പനികള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും കാണിക്കില്ളെന്ന് ബദരിയ അല്‍മുഖൈമി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.