യുവാവിന്‍െറ കൊല: ഭാര്യയുടെയും കാമുകന്‍െറയും വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെയും കാമുകന്‍െറയും വധശിക്ഷ നടപ്പാക്കി. അലി ബിന്‍ സെയ്ദ് ബിന്‍ അലി അല്‍ ഉസ്മാന്‍ എന്നയാളെ വധിച്ച കേസിലാണ് സിറിയന്‍ സ്വദേശിയായ യുവതിയുടെയും അവരുടെ കാമുകന്‍െറയും വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാമുകനും സിറിയക്കാരനാണ്. ഫെബ്രുവരി 17ന് റിയാദിന്‍െറ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് അലി കൊല്ലപ്പെട്ടത്. അലിയുടെ ഭാര്യയായ അമാനി അബ്ദുറഹ്മാന്‍ ഖാലിദ് അല്‍ ദഹീക്കും യൂസുഫ് അലി ഇബ്രാഹീം അല്‍ വാവിയും പ്രണയത്തിലായിരുന്നു. സംഭവദിവസം യാത്രപോകാമെന്നുപറഞ്ഞ് പ്രേരിപ്പിച്ച് അലിയുമായി അമാനി പുറത്തിറങ്ങി. അതിനുമുമ്പുതന്നെ കൊലപാതകം നടത്താനായി കാമുകന് തോക്കും അമാനി നല്‍കിയിരുന്നു. റിയാദ് പ്രാന്തത്തിലെ ആളൊഴിഞ്ഞ വിനോദസഞ്ചാര കേന്ദ്രത്തിലേക്കാണ് അവര്‍ പോയത്. ദമ്പതികളെ പിന്തുടര്‍ന്ന് അവിടെയത്തെിയ കാമുകന്‍ യൂസുഫ്, അലിയെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്നു. ശേഷം, മൂന്നു മുഖംമൂടി ധാരികള്‍ തങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചുവെന്നും തടഞ്ഞ ഭര്‍ത്താവിനെ അവര്‍ വെടിവെച്ചെന്നും പറഞ്ഞ് അമാനി പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംശയം തോന്നി പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യം സമ്മതിച്ചത്. പൊലീസ് അന്വേഷിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ യൂസുഫ് പിന്നീട് കീഴടങ്ങി. നേരത്തേ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊല്ലാനും അമാനി ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ടപ്പോഴാണ് ഭര്‍ത്താവിന്‍െറ തന്നെ തോക്ക് കാമുകന് നല്‍കി കൃത്യം നടത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.