Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനന്മയുടെ സന്ദേശം...

നന്മയുടെ സന്ദേശം പകരാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം –ഗ്രാന്‍ഡ് മുഫ്തി

text_fields
bookmark_border

റിയാദ്: നന്മയും നേര്‍മാര്‍ഗവും പ്രചരിപ്പിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖ്. മറ്റുരാജ്യങ്ങളിലെ മാധ്യമരംഗവുമായി സൗദി അറേബ്യയിലേതിനെ താരതമ്യപ്പെടുത്താനാകില്ല. ഇസ്ലാമിന് സ്വന്തം വ്യക്തിത്വമുണ്ട്. എല്ലാ ഇസ്ലാമിക മാധ്യമങ്ങളും അതാണ് പിന്തുടരേണ്ടതും -തന്‍െറ പ്രതിവാര റേഡിയോ പ്രഭാഷണത്തില്‍ ഗ്രാന്‍ഡ് മുഫ്തി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച പത്രാധിപന്‍മാരുമായി സല്‍മാന്‍ രാജാവ് നടത്തിയ കൂടിക്കാഴ്ച പരാമര്‍ശിച്ച അദ്ദേഹം രാജാവിന്‍െറ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ അത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പുലരുന്ന രാജ്യമാണ് സൗദി അറേബ്യ. പക്ഷപാതപരമോ, വിഭാഗീയമോ ആയ ചിന്തകള്‍ക്ക് ഇവിടെ ഇടമില്ല. നമ്മുടെ രാജ്യത്തിന്‍െറ ഉറച്ച അടിസ്ഥാനങ്ങളെ കുറിച്ചുള്ള രാജാവിന്‍െറ വാക്കുകള്‍ ഉയര്‍ത്തിപ്പിടിക്കണം - അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story