സുഡാനുമായി സൗദി നാല് കരാറുകള്‍ ഒപ്പുവെച്ചു
text_fieldsറിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച തലസ്ഥാനത്തത്തെിയ സുഡാന്‍ പ്രസിഡന്‍റ് ഉമറുല്‍ ബഷീറിനെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജകീയ ബഹുമതികളോടെ സ്വീകരിച്ചു. റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ തുടങ്ങി രാജകുടുംബത്തിലും മന്ത്രി പദവിയിലുമുള്ള പ്രമുഖരും സംബന്ധിച്ചു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തിന്‍െറ ഭാഗമായി നാല് കരാറുകള്‍ ഒപ്പുവെച്ചതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. വൈദ്യുതിക്കമ്മി പരിഹരിക്കാന്‍ 1000 മെഗാവാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള ചെങ്കടല്‍ പവര്‍ സ്റ്റേഷന്‍ പദ്ധതി, സുഡാനിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പദ്ധതി, അണക്കെട്ട് നിര്‍മാണ പദ്ധതി, കാര്‍ഷിക മേഖലയിലെ സഹകരണം ശക്മാക്കാനുള്ള കരാര്‍ എന്നിവയാണ് രാജാവിന്‍െറയും സുഡാന്‍ പ്രസിഡന്‍റിന്‍െറയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.