കമാണ്ടര്‍ സഹ്യാന്‍െറ മക്കള്‍ക്ക് ഡപ്യൂട്ടി കിരീടാവകാശിയുടെ സ്വീകരണം
text_fieldsറിയാദ്: യമനിലെ തഇസില്‍ സൈനികനീക്കത്തിനിടെ വീരമൃത്യു വരിച്ച സൗദി സേനാ കമാണ്ടര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അസ്സഹ്യാന്‍െറ കുടുംബത്തിന് ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ സാന്ത്വനവും പ്രാര്‍ഥനയും. റിയാദ് മഅ്ദറിലെ ഓഫിസില്‍ അസ്സഹ്യാന്‍െറ മക്കളെയും കുടുംബാംഗങ്ങളെയും സ്വീകരിച്ച ഡപ്യൂട്ടി കിരീടാവകാശി പരേതന്‍െറ യുദ്ധഭൂമിയിലെ വീരസാഹസികതയും സമര്‍പ്പണവും അനുസ്മരിച്ചു.
രക്തസാക്ഷികളുടെ ഗണത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനും കുടുംബത്തിന് സമാശ്വാസം പകരാനും അമീര്‍ മുഹമ്മദ് പ്രത്യേക പ്രാര്‍ഥന നടത്തി. യമനിലെ സഖ്യസേനയുടെ വിജയത്തില്‍ നിസ്തുലമായ പങ്കാണ് കമാണ്ടര്‍ സഹ്യാന്‍ വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മക്കളെ ചേര്‍ത്തുനിര്‍ത്തി ചുംബിച്ചാണ് അമീര്‍ സ്വീകരിച്ചത്. ഡപ്യൂട്ടി കിരീടാവകാശിയുടെ പ്രത്യേക പരിഗണനക്കും സ്വീകരണത്തിനും നന്ദി പറഞ്ഞ കുടുംബാംഗങ്ങള്‍ അസ്സഹ്യാന്‍െറ രക്തസാക്ഷിത്വത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് വ്യക്തമാക്കി. രാജ്യത്തെ കുടിലവൃത്തിക്കാരില്‍ നിന്ന് കാത്തുരക്ഷിക്കാനാവട്ടെ എന്ന് അവര്‍ പ്രാര്‍ഥിച്ചു.
പ്രതിരോധ സഹമന്ത്രി മുഹമ്മദ് അല്‍ ആയിശ്, സേന ക്യാപ്റ്റന്‍ അബ്ദുറഹ്മാന്‍ അല്‍ ബുന്‍യാന്‍, റോയല്‍കോര്‍ട്ട് ഉപദേഷ്ടാവ് ഫഹദ് അല്‍ ഈസ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
