സൗദിയില്‍ ഹൂതി മിസൈലാക്രമണം; രണ്ടു തമിഴ്നാട്ടുകാരടക്കം മൂന്നു മരണം
text_fieldsജിദ്ദ: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ സൗദിയില്‍ രണ്ടു തമിഴ്നാട്ടുകാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രാമനാഥപുരം ജില്ലയിലെ ഏര്‍വാടി സ്വദേശി മുഹമ്മദ് കല്‍മിയാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തേയാളുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. ഹമദ് യാസിന്‍ യാമിയെന്ന സൗദി പൗരനുമാണ് മരിച്ചത്. മറ്റൊരു മിസൈല്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ന്നിട്ടുണ്ട്. നജ്റാനിലെ മരുഭൂമി മേഖലയില്‍ പതിച്ച ഈ മിസൈല്‍ ആളപായമൊന്നുമുണ്ടാക്കിയില്ല.
ദക്ഷിണ സൗദി അതിര്‍ത്തി മേഖലയായ നജ്റാനില്‍ ശനിയാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ലഫ്. കേണല്‍ അലി അല്‍ ശഹ്റാനി അറിയിച്ചു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനക്കെതിരെ യുദ്ധം ചെയ്യുന്ന ഹൂതികളുടെയും മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറയും സംഘങ്ങളാണ് ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച ഒരാഴ്ചത്തെ വെടിനിര്‍ത്തലിന്‍െറ ലംഘനമാണ് ഹൂതി പക്ഷത്തുനിന്നുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
