സൗദിയുടെ വര്‍ണങ്ങള്‍ ഒപ്പിയ പ്രദര്‍ശനത്തിന് ഇന്ന് തിരശ്ശീല
text_fieldsറിയാദ്: കാമറ കണ്ണുകള്‍ ഒപ്പിയ സൗദിയുടെ നിറഭേദങ്ങള്‍ സമാഹരിച്ച് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം കാണികള്‍ക്ക് കാഴ്ച വിരുന്നൊരുക്കുന്നു. ‘സൗദിയുടെ വര്‍ണങ്ങള്‍’ എന്ന തലക്കെട്ടില്‍ റിയാദില്‍ നടക്കുന്ന മേള ശനിയാഴ്ച സമാപിക്കും. മരുഭൂമിയുടെ വന്യതയും പ്രകൃതിയുടെ വര്‍ണക്കൂട്ടുകളും ഗ്രാമീണ ജീവിതവും പഴമയുടെ കാഴ്ചകളും സൈനികാഭ്യാസവും ശൂന്യാകാശ യാത്രകളുമൊക്കെ ഇടം പിടിച്ച ഫ്രെയിമുകളാണ് വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച പ്രദര്‍ശന നഗരിയെ വേറിട്ട് നിര്‍ത്തുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാരുടെ കാമറകള്‍ പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. അതിര്‍ത്തി പ്രദേശങ്ങളായ തബൂക്ക്, ഖഫ്ജി, അല്‍ജൗഫ്, നജ്റാന്‍ തുടങ്ങിയ പ്രവിശ്യകളില്‍ നിന്നെല്ലാം ചായാഗ്രഹകരുടെ കൂട്ടായ്മകള്‍ അവരുടെ ചിത്രങ്ങളുമായി മേളയിലുണ്ട്. വനിതകളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. വന്യജീവികളുടെ ജീവിതം കാമറയില്‍ പകര്‍ത്തുന്നതിനുള്ള കൂട്ടായ്മായ വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫേര്‍സ് അസോസിയേഷന്‍െറ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത് 45 ഫോട്ടോഗ്രാഫര്‍മാരുടെ നിശ്ചല ദൃശ്യങ്ങളാണ്. ഈ കൂട്ടായ്മയിലെ അംഗങ്ങളായ അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് പകര്‍ത്തിയ ചിത്രങ്ങള്‍ ജീവന്‍ തുളുമ്പുന്നവയാണ്. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരിലൊരാളായ ഖാലിദ് അബ്ദുല്‍ അസീസ് അല്‍സുദൈരി ഹാഇലില്‍ നിന്ന് പകര്‍ത്തിയ ഇടിമിന്നലിന്‍െറ ദൃശ്യം മേളയുടെ അദ്ഭുത കാഴ്ചയാണ്. കാഴ്ചകളുടെ കലവറയായ ഇന്ത്യയും കേരളവും സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും വൈകാതെ അത് സാധ്യമാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിദ്ദയില്‍ നിന്നുള്ള റീം ഉസാമ ബാദിശ് പകര്‍ത്തിയ ജിദ്ദയുടെയുടെയും ബഹ്റയുടെയും വിവിധ ദൃശ്യങ്ങളും മികച്ചു നില്‍ക്കുന്നു. പാരീസില്‍ നിന്ന് നിശ്ചല ചായാഗ്രഹണത്തില്‍ ഡിപ്ളോമ നേടിയ വനിതയാണിവര്‍. തന്‍െറ രണ്ടാമത്തെ പ്രദര്‍ശനമാണിതെന്നും മേളക്കത്തൊനായതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. പ്രദര്‍ശനത്തിന്‍െറ മുന്നോടിയായി നാലു വിഭാഗങ്ങളിലായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനത്തിന് അര്‍ഹരായവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രകൃതി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ യൂസുഫ് മസൂദ് പകര്‍ത്തിയ ദൃശ്യം മരുഭൂമിയുടെ എല്ലാ മനോഹാരിതയും കാഴ്ചക്കാരന് പകര്‍ന്നു നല്‍കുന്നതാണ്. 60,000 റിയാലാണ് ഒന്നാം സമ്മാനമായി യൂസുഫിന് ലഭിച്ചത്. ആദ്യ അഞ്ചു സ്ഥാനങ്ങളിലത്തെുന്നവര്‍ക്കായി 10000 റിയാല്‍ മുതല്‍ 60000 വരെയാണ് സമ്മാന തുക.
എസ്.ടി.സി, സൗദി പോസ്റ്റ്, ടൂറിസം, ബഹിരാകാശം, വന്യ ജീവി തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും ഫോട്ടോഗ്രഫിയെ കുറിച്ച ശില്‍പശാലകളും പഠന ക്ളാസുകളും ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനവുമൊക്കെ മേളയെ വര്‍ണാഭമാക്കുന്നു. പ്രമുഖ ഓണ്‍ലൈന്‍ പത്രമായ സബ്ഖിന്‍െറ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ സൈനിക പരിശീലന ദൃശ്യങ്ങളും കാഴ്ചയിലുടക്കുന്നതാണ്. നജ്റാന്‍ അതിര്‍ത്തിയില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സൈനിക നീക്കത്തിന്‍െറയും യമനിലെ ഏദനില്‍ നിന്നുള്ള ചിത്രങ്ങളുമാണ് സബ്ഖിന്‍െറ സ്റ്റാളില്‍ ഇടം പിടിച്ചിരിക്കുന്നത്. സഖ്യസേനയുടെ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ അതിന്‍െറ തനിമ ചോരാതെ കാമറിയില്‍ പകര്‍ത്തി എന്നതാണ് ചിത്രങ്ങളുടെ പ്രത്യേകത. ചെന്നു കയറുന്നവര്‍ക്ക് വര്‍ണക്കാഴ്ചകളൊരുക്കുന്ന മേളയില്‍ 70000 സന്ദര്‍ശകരാണ് ഇതുവരെ എത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.