Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇത് വെറും...

ഇത് വെറും പുസ്തകച്ചന്തയല്ല; സാംസ്കാരിക കാര്‍ണിവല്‍ - സുഊദ് കാതിബ്

text_fields
bookmark_border
ഇത് വെറും പുസ്തകച്ചന്തയല്ല; സാംസ്കാരിക കാര്‍ണിവല്‍ - സുഊദ് കാതിബ്
cancel

ജിദ്ദ: വന്‍തോതില്‍ ജനശ്രദ്ധയാകര്‍ഷിച്ചു വരുന്ന അന്താരാഷ്ട്ര പുസ്തകമേള വെറുമൊരു പുസ്തകച്ചന്തയല്ളെന്നും ജനങ്ങളുടെ സാംസ്കാരിക അഭിരുചികളെ തൃപ്തിപ്പെടുത്താന്‍ പോന്ന സാംസ്കാരിക കാര്‍ണിവല്‍ തന്നെയാണെന്നും സൗദി സാംസ്കാരിക മാധ്യമമന്ത്രാലയം ഒൗദ്യോഗികവക്താവും ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയുടെ മുഖ്യസംഘാടകനുമായ ഡോ. സുഊദ് ബിന്‍ സാലിഹ് കാതിബ്. അടുത്ത നാലു വര്‍ഷത്തിനകം ജിദ്ദ പുസ്തകമേള പശ്ചിമേഷ്യയിലെയും അറബ്ലോകത്തെയും ഏറ്റവും വലുതും മികച്ചതുമാക്കി മാറ്റാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അഞ്ചു നാള്‍ പിന്നിട്ട മേള വിലയിരുത്തുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലൊരു മേള രാജ്യത്ത് ഇതാദ്യമാണ്. കഴിഞ്ഞ മൂന്നു മാസമായി നടത്തിവരുന്ന അത്യധ്വാനം ഫലപ്രാപ്തിയിലത്തെിയതില്‍ തികഞ്ഞ സന്തോഷമുണ്ട്. സാംസ്കാരികപ്രഭാഷണങ്ങള്‍, വിവിധ വിഷയങ്ങളില്‍ ശില്‍പശാലകള്‍, കവിയരങ്ങ്, നാടകം, ഫോട്ടോ, അറബി കാലിഗ്രഫി, പെയിന്‍റിങ്, ആര്‍ട്ട് വര്‍ക്ക് എന്നിവയുടെ പ്രദര്‍ശനം തുടങ്ങി വിവിധയിനങ്ങളോടെയാണ് ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി വെല്ലുവിളികളും കടമ്പകളുമുണ്ടായിരുന്നു. അതൊക്കെയും വിജയകരമായി തരണം ചെയ്തു. ഈയിനത്തിലെ ആദ്യപരിപാടിയാണ് എന്നതും വെറും മൂന്നു മാസം മാത്രമേ തയാറെടുപ്പുകള്‍ക്ക് ലഭിച്ചുള്ളൂ എന്നതും ഈ മേളയുടെ പരിമിതിയാണ്. അതെല്ലാം മറികടന്നു അറബ് മേഖലയിലെ ഏറ്റവും വലിയ മേള സംഘടിപ്പിക്കാനുള്ള ആത്മവിശ്വാസവും ഇഛാശക്തിയും കൈവന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
വമ്പിച്ച സ്വീകാര്യതയാണ് ജിദ്ദയിലെ സൗദികളും അല്ലാത്തവരുമായ ജനങ്ങളില്‍ നിന്നു മേളക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കോളമിസ്റ്റും ഗ്രന്ഥകാരനും കൂടിയായ സുഊദ് കാതിബ് വ്യക്തമാക്കി. ധാരാളം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും അതൊക്കെ പരിഹരിക്കാനുള്ള ആവേശമാണ് ഈ വമ്പിച്ച ജനപങ്കാളിത്തം തങ്ങള്‍ക്ക് നല്‍കുന്നത്്. കണക്കുകൂട്ടലുകളെയെല്ലാം അസ്ഥാനത്താക്കിയ പ്രചാരണവും പിന്തുണയുമാണ് സമൂഹത്തിന്‍െറ നാനാഭാഗത്തു നിന്നും ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്നാപ്ഷോട്ട് തുടങ്ങി സകല മാധ്യമങ്ങള്‍ വഴിയും വന്‍ പ്രചാരം മേള നേടിയെടുത്തു. ഇത് ജിദ്ദയുടെ സവിശേഷത കൂടിയാണെന്നു തോന്നുന്നു. ഇവിടത്തുകാര്‍ പുസ്തകങ്ങളെ സ്നേഹിക്കുന്നു. സാംസ്കാരികപരിപാടികള്‍ ഇഷ്ടപ്പെടുന്നു. നാടകങ്ങളും കലാപരിപാടികളും കാണാന്‍ ആവേശപൂര്‍വം തിരക്കിയത്തെുന്നു. അവരുടെ താല്‍പര്യം കണ്ടറിഞ്ഞുള്ള സാംസ്കാരികപരിപാടികളാണ് വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തിയും പുതിയ വിഷയങ്ങള്‍ ചര്‍ച്ചകള്‍ക്കിട്ടും തയാറാക്കിയിട്ടുള്ളത്. 17 വനിതകള്‍ ഈയിടെ നടന്ന പ്രാദേശിക ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവല്ളോ. സൗദിയിലെ വനിതകളും പുരുഷന്മാരോട് തോളോടു തോള്‍ ചേര്‍ന്നുള്ള സാമൂഹികമുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അതിന്‍െറ വ്യക്തമായ പ്രകടനം മേളയില്‍ കാണാനാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
റിയാദ് മേളയുമായി തട്ടിച്ചുനോക്കുമ്പോള്‍ ജിദ്ദ പുസ്തകമേള ഭാവിയില്‍ ഏറെ മുന്നേറ്റം നടത്തുമെന്ന് സുഊദ് കാതിബ് പ്രത്യാശിച്ചു. റിയാദ് മേള ദീര്‍ഘവര്‍ഷങ്ങളായി നടന്നുവരുന്നതാണ്. ജിദ്ദയില്‍ ഇത് കുറേ കാലം കഴിഞ്ഞുള്ള ആദ്യശ്രമമാണ്. എന്നാല്‍ റിയാദിനെ അപേക്ഷിച്ച് പരിപാടിക്ക് സാംസ്കാരിക കൊഴുപ്പ് കൂട്ടാന്‍ ജിദ്ദയില്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉപഭോക്തൃശീലം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉള്ളവരാണ് സൗദിയിലെ ജനങ്ങള്‍. ഇതര കാര്യങ്ങള്‍ക്കെന്ന പോലെ പുസ്തകത്തിനും വായനക്കും സാംസ്കാരികപരിപാടികള്‍ക്കുമൊക്കെ അവര്‍ വന്‍തുക ചെലവഴിക്കാറുണ്ട്. അതിനാല്‍ മേളയില്‍ പുസ്തകങ്ങള്‍ വമ്പിച്ച തോതില്‍ വിറ്റഴിയുമെന്നു തന്നെയാണ് കഴിഞ്ഞ നാളുകളിലെ കച്ചവടനില വെച്ചു നോക്കുമ്പോള്‍ പറയാന്‍ കഴിയുക. പങ്കെടുക്കുന്ന പ്രസാധകര്‍ അക്കാര്യത്തിലും സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു. 
പുസ്തകമേളയിലെ ഇന്ത്യന്‍ സാന്നിധ്യമായ മലയാള ഗ്രന്ഥാലയം ഐ.പി.എച്ചിന്‍െറ 204 ാം നമ്പര്‍ പവലിയന്‍ സുഊദ്  കാതിബ് സന്ദര്‍ശിച്ചു. ഇന്ത്യന്‍ പുസ്തകങ്ങള്‍ കൗതുകപൂര്‍വം നോക്കി നടന്നുകണ്ട അദ്ദേഹം പ്രവാസിസമൂഹത്തിന്‍െറ വായന കമ്പത്തില്‍ മതിപ്പ് രേഖപ്പെടുത്തി. ഐ.പി.എച്ച് പ്രതിനിധി സി.ടി ശുഐബ്, അബ്ദുല്ലത്തീഫ് കരിങ്ങനാട് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീന്‍’ നോവലിന് ഡോ. മുഹ്യിദ്ദീന്‍ ആലുവായ് തയാറാക്കിയ വിവര്‍ത്തനത്തിന്‍െറ കോപ്പി സംഘാടകര്‍ അദ്ദേഹത്തിന് സമ്മാനിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiJeddah
Next Story