മുഖ്യമന്ത്രിക്കെതിരായ ആരോപണം അദ്ദേഹത്തിന്‍െറ യശസ്സ് വര്‍ധിപ്പിച്ചു –പി.ടി തോമസ്
text_fieldsറിയാദ്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ബിജു രാധാകൃഷ്ണന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ സമൂഹം ഗൗരവത്തിലെടുത്തിട്ടില്ളെന്നും അതുമൂലം അദ്ദേഹത്തിന്‍െറ യശസ്സിന് ഇരട്ടി തിളക്കമുണ്ടാവുകയാണ് ചെയ്തതെന്നും മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസ്. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ അതിഥിയായി എത്തിയ അദ്ദേഹം റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ ചെയര്‍ സ്ഥാപിക്കാന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയ സാഹചര്യത്തില്‍ അതിന്‍െറ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്മാരക ട്രസ്റ്റിന്‍െറ രക്ഷാധികാരി കൂടിയായ അദ്ദേഹം റിയാദിലത്തെിയത്. പൊതുജീവിതത്തില്‍ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരായാലും ഇത് ആവശ്യമാണ്. വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും വിശുദ്ധി കാത്തു സൂക്ഷിക്കാത്ത പൊതു പ്രവര്‍ത്തകരെ ജനം തള്ളിക്കളയും. അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരായി ഉയരുന്ന തുടര്‍ച്ചയായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍ക്കാറിനെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അദ്ദേഹത്തെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിന്‍െറ പേരിലാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇതെല്ലാം ജനങ്ങള്‍ തള്ളിക്കളയും. പരിസ്ഥിതിയെ സംരക്ഷിക്കാതെ ഇനി മുന്നോട്ടുപോകാനാവില്ല. ഇക്കാര്യത്തിലുള്ള നിലപാടില്‍ ഉറച്ചു നിന്നതിന്‍െറ പേരില്‍ വ്യക്തിപരമായി തിരിച്ചടികളുണ്ടായ രാഷ്ട്രീയക്കാരനാണ് താന്‍.
എന്നാല്‍, തന്‍െറ നിലപാടാണ് ശരിയെന്ന് ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം പാരീസില്‍ സമാപിച്ച സമ്മേളനം പോലും പരിസ്ഥിതിയുടെ പ്രാധാന്യം ശക്തമായി അവതരിപ്പിച്ചുകൊണ്ടാണ് സമാപിച്ചത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോപ് സ്വീകരിച്ച നിലപാട് ശ്രദ്ധേയമാണ്. വിഷയത്തിന്‍െറ ഗൗരവമാണ് അത് സൂചിപ്പിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരമുണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മൂസ എടപ്പനാട്, ഒ.ഐ.സി.സി നേതാക്കളായ കുഞ്ഞി കുമ്പള, മുഹമ്മദ് പൊന്നാനി, ശഫീഖ് കിനാലൂര്‍, സലീം കളക്കര തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.