25 വര്‍ഷത്തിന് ശേഷം ബഗ്ദാദില്‍ സൗദി എംബസി; സാമിര്‍ സുബ്ഹാന്‍ അംബാസഡര്‍
text_fieldsറിയാദ്: 25 വര്‍ഷത്തിന് ശേഷം ഇറാഖിലെ സൗദി അറേബ്യന്‍ എംബസി തുറക്കുന്നു. നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിന്‍െറ ഭാഗമായി എംബസി ജീവനക്കാര്‍ ഇന്നലെ ബഗ്ദാദിലത്തെി. 35 ഉദ്യോഗസ്ഥരാണ് റിയാദില്‍ നിന്ന് എത്തിയത്. അംബാസഡറായി നിയമിതനായ സാമിര്‍ അല്‍ സുബ്ഹാന്‍ ഇന്നത്തെുമെന്നും എംബസിയുടെ ഒൗദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം അദ്ദേഹം നിര്‍വഹിക്കുമെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇറാഖ് ജയിലില്‍ കഴിയുന്ന സൗദി പൗരന്മാരുടെ മോചനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖിന്‍െറ കുവൈത്ത് അധിനിവേശത്തോടെ അറ്റുപോയ നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിന്‍െറ ഭാഗമായി, ലബനാനിലെ മുന്‍ മിലിറ്ററി അറ്റാഷെയായിരുന്ന സാമിര്‍ സുബ്ഹാനെ കഴിഞ്ഞ ഏപ്രിലില്‍ നോണ്‍ റെസിഡന്‍റ് അംബാസഡറായി സൗദി നിയമിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും ജനതകളുടെയും പരസ്പര ബന്ധം ഊഷ്മളമാക്കണമെന്ന സല്‍മാന്‍ രാജാവിന്‍െറ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് എംബസി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദ് സ്വയംഭരണ പ്രദേശമായ ഇര്‍ബിലില്‍ സൗദി കോണ്‍സുലേറ്റ് തുടങ്ങുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.