ഹറമൈന്‍ പദ്ധതി നിശ്ചിത സമയത്തിന് ഒരുവര്‍ഷം മുമ്പേ പൂര്‍ത്തിയാക്കും -ഗതാഗത മന്ത്രി
text_fieldsജിദ്ദ: മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വേ പദ്ധതി നിശ്ചയിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍മുഖ്ബില്‍.
ഇതനുസരിച്ച് 2017ല്‍ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. 2018 മധ്യത്തില്‍ പൂര്‍ത്തിയാകുമെന്നായിരുന്നു ആദ്യ ധാരണ. രണ്ട് ഘട്ടമായാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. മദീന മുതല്‍ യാമ്പു വരെ 2016ലും മദീന മുതല്‍ മക്ക വരെ 2017ലും. 2017ഓടെ മക്ക വരെയുള്ള റെയില്‍വേ ലൈനുകളുടെ നിര്‍മാണം പൂര്‍ത്തിയാകും. ഹറമൈന്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലും മറ്റും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് ശരിയല്ളെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. നിരക്ക് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി യോഗങ്ങളും ആലോചനകളും നടക്കുന്നതേയുള്ളു. അതിനു ശേഷമേ ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കൂ. റിയാദ് കിങ് അബ്ദുല്‍ അസീസ് പൊതു ഗതാഗത പദ്ധതിക്ക് കീഴിലെ മെട്രോ പദ്ധതി സമയബന്ധിതമായി പുരോഗമിക്കുന്നുണ്ട്. സമയപരിധി നീട്ടുമെന്നും പദ്ധതി നടപ്പാക്കുന്നതിന് പുതിയ കമ്പനികള്‍ കൂടി ചേരുമെന്നും പ്രചരണമുണ്ട്. അതും ശരിയല്ല.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഖലീജ് റെയില്‍വേയുടെ പഠനം നടന്നുവരികയാണ്. 2016ല്‍ പൂര്‍ത്തിയാകും. രാജ്യത്തെ നിലവിലെ മൊത്തം നിരത്തിന്‍െറ നീളം 64,000 കിലോമീറ്ററോളമത്തെിയിട്ടുണ്ട്.
ഇപ്പോള്‍ 20 ബില്യണിലധികം ചെലവഴിച്ച് 24,000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം നടന്നുവരികയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 60,000 കിലോമീറ്റര്‍ നീളത്തില്‍ റോഡ് പദ്ധതികള്‍ നടപ്പാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.