ജിദ്ദ പുസ്തകമേളക്ക് തിരക്കേറുന്നു
text_fieldsജിദ്ദ: അബ്്ഹുറിലെ കടല്‍തീരത്തിപ്പോള്‍ വായനയുടെ വസന്തകാലമാണ്. പല ദേശങ്ങളിലെയും ഭാഷകളിലെയും വിവിധ തരം അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വിശാലമായ പുസ്തശേഖരമാണ് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയില്‍ വായനപ്രേമികളെ കാത്തിരിക്കുന്നത്. അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പുസ്തകമേളയില്‍ തിരക്കേറുകയാണ്. വാരാന്തങ്ങളിലെ പതിവ് തിരക്കില്‍ നിന്ന് വ്യത്യസ്തമായി പ്രവൃത്തി ദിനങ്ങളില്‍ പകല്‍ നേരം പോലും ആസ്വാദകരെ കൊണ്ട് നഗരി നിറയുന്നു. കലാലയങ്ങളില്‍ നിന്ന് കൂട്ടമായത്തെുന്ന വിദ്യാര്‍ഥികള്‍ക്കും, കുടുംബങ്ങള്‍ക്കും, അക്കാദമിക്കുകള്‍ക്കും അലസവായനക്കാര്‍ക്കുമെല്ലാം വേണ്ടതൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
അറബി സാഹിത്യത്തിനും മതഗ്രന്ഥങ്ങള്‍ക്കുമൊപ്പം ലോക ക്ളാസിക്കുകളുടെ തര്‍ജമകളും വായനക്കാരെ ആകര്‍ഷിക്കുന്നു. ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’, ഷേക്സ്പിയറിന്‍െറ വിവിധ നാടകങ്ങള്‍, ഫിദല്‍ കാസ്ട്രോയുടെയും നെല്‍സല്‍ മണ്ടേലയുടെയും ആത്മകഥകള്‍ എന്നിവയൊക്കെ അറബിയില്‍ വായിക്കാം. പ്രശസ്ത ഫുട്ബാള്‍ താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, സ്ളാട്ടന്‍ ഇബ്രാഹിമോവിച്ച് എന്നിവരുടെ ജീവചരിത്രങ്ങള്‍ കായികപ്രേമികളെയും ആകര്‍ഷിക്കും. ഇരുഹറമുകളുടെയും ചരിത്രം ചിത്രസഹിതം വിവരിക്കുന്ന വലിയ കോഫി ടേബിള്‍ പുസ്തകങ്ങളും മെഡിറ്ററേനിയന്‍ വാസ്തുശില്‍പ ശൈലിയെ കുറിച്ചുള്ള ലെബനീസ് പ്രസാധകരുടെ ഗ്രന്ഥങ്ങളും വിവിധ പവലിയനുകളില്‍ കാണാം. ഫലസ്തീന്‍െറ ചരിത്രവും സംസ്കാരവും സാഹിത്യവും വെളിവാക്കുന്ന നിരവധി പുസ്തകങ്ങളുമായി ആ രാജ്യത്തുനിന്നുള്ള പ്രസാധകരുമുണ്ട്. ഈജിപ്ഷ്യന്‍ പവലിയനില്‍ മഹത്തായ ഈജിപ്ഷ്യന്‍ സംസ്കാരത്തിന്‍െറ രേഖപ്പെടുത്തലുകളുടെ പുസ്തകങ്ങളും സിഡികളും ലഭ്യമാണ്. പിരമിഡുകളുടെയും വിവിധ ഫറോവമാരുടെയും കാലഗണനയും അവരുടെ കാലത്തെ ശേഷിപ്പുകളും ഉള്‍ക്കൊള്ളിച്ചുള്ള ചെറുപുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകരിക്കും. നൂബിയന്‍ തനതുകലകളുടെ സചിത്ര വിവരണങ്ങളും ഈജിപ്ഷ്യന്‍ പവലിയനുകളെ ശ്രദ്ധേയമാക്കുന്നു. ഇവയൊക്കെ അറബിക്കൊപ്പം ഇംഗ്ളീഷ്, ഫ്രഞ്ച് ഭാഷകളിലും ലഭിക്കും. പുസ്തകമേളയിലെ 204 ാം നമ്പര്‍ സ്റ്റാളില്‍ മലയാളത്തിലെ ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് ഇന്ത്യന്‍ സാന്നിധ്യം വിളിച്ചറിയിക്കുന്നു. പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും സമകാലീന മലയാളസാഹിത്യത്തിലെ ബെസ്റ്റ് സെല്ലറുകളുമെല്ലാം കിട്ടുന്ന സ്റ്റാള്‍ ഗൗരവത്തില്‍ വായനയെ സമീപിക്കുന്ന പ്രവാസികള്‍ക്ക് കനകാവസരമാണ് പ്രദാനം ചെയ്യുന്നത്. നോവല്‍, കഥ എന്നിവക്കു പുറമെ മതഗ്രന്ഥങ്ങളും ആത്മീയപരിപോഷണത്തിനുതകുന്ന കൃതികളും ഐ.പി.എച്ച് സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് ജിദ്ദയില്‍ ഈ തരത്തില്‍ മലയാള പുസ്തകങ്ങള്‍ക്ക് വിപുലമായ വിപണി ഒരുങ്ങുന്നത്.
കഴിഞ്ഞമാസങ്ങളില്‍ കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ടി.ഡി രാമകൃഷ്ണന്‍െറ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ.ആര്‍ മീരയുടെ ‘ആരാച്ചാര്‍’, അവിശ്വസനീയമായ സ്വന്തം ജീവിതം പകര്‍ത്തിയ ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ ബി. രാജീവന്‍െറ ‘വാക്കുകളും വസ്തുക്കളും’, ചലച്ചിത്ര താരവും എം.പിയുമായ ഇന്നസെന്‍റിന്‍െറ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്നിവ വായനക്കാരെ ആകര്‍ഷിക്കുന്നുണ്ട്. ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോയുടെ എക്കാലത്തെയും ബെസ്റ്റ് സെല്ലറായ ‘ആല്‍കെമിസ്റ്റ്’ തുനീഷ്യയിലെ റാശിദ് അല്‍ ഗന്നൂശിയുടെ ആത്മകഥ എന്നിവയാണ് തര്‍ജമയിലെ താരങ്ങള്‍.ഇതിനൊപ്പം പ്രവാസി എഴുത്തുകാരായ അബു ഇരിങ്ങാട്ടിരി, മുസഫര്‍ അഹമ്മദ്, റുബീന നിവാസ്, അബ്ദുറഹ്മാന്‍ തുറക്കല്‍ എന്നിവരുടെ കൃതികള്‍ക്കും ആവശ്യക്കാരുണ്ട്. കൂടാതെ അനവധി കര്‍മശാസ്ത്ര, ചരിത്ര, ഖുര്‍ആന്‍ വ്യാഖ്യാന, ഹദീസ് പഠന ഗ്രന്ഥങ്ങളും ഐ.പി.എച്ചിന്‍െറ പവലിയനില്‍ ലഭ്യമാണ്. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും മാത്രമല്ല, പ്രവര്‍ത്തന മണിക്കൂറുകളില്‍ മുഴുവനും സന്ദര്‍ശകരുടെ പ്രവാഹമാണെന്ന് സംഘാടകര്‍ പറയുന്നു. 34 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരാണ് മേളയിലത്തെിയിട്ടുള്ളത്. അറബി പ്രസാധകരാണ് ഭൂരിപക്ഷവുമെങ്കിലും ഒറ്റപ്പെട്ട ഇംഗ്ളീഷ് പവലിയനുകളുമുണ്ട്. വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന വിവിധങ്ങളായ കലാ സാംസ്കാരിക പരിപാടികള്‍ മേളക്ക് ഉത്സവഛായ പകരുന്നുണ്ട്. കുട്ടികള്‍ക്കുള്ള ഉല്ലാസ കേന്ദ്രവും മേള നഗരിയില്‍ സംവിധാനിച്ചിട്ടുണ്ട്. ശനി മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളി വൈകിട്ട് നാലു മുതല്‍ 10 വരെയും തുറന്ന് പ്രവര്‍ത്തിക്കുന്ന മേള ഡിസംബര്‍ 22 ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
