ഇസ്ലാമികസഖ്യത്തിന് സര്‍വത്ര പിന്തുണ
text_fieldsറിയാദ്: സൗദി അറേബ്യയുടെ മുന്‍കൈയില്‍ രൂപം കൊണ്ട വിശാല ഇസ്ലാമിക സൈനികസഖ്യത്തിന് രാജ്യത്തിന് അകത്തും പുറത്തും സര്‍വത്ര പിന്തുണ. സഖ്യത്തിന്‍െറ രൂപവത്കരണത്തില്‍ അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇത്തരമൊരു സഖ്യരൂപവത്കരണത്തിന് സൗദിയെ പ്രേരിപ്പിച്ചതെന്തെന്നറിയാന്‍ കൗതുക പൂര്‍വം കാത്തിരിക്കുകയാണ്. കുറച്ചു കാലമായി തങ്ങള്‍ ഏറ്റെടുത്ത ദൗത്യവുമായി ഏറെ സമാനതകളുണ്ട് ഇതിന്. ഐ.എസ് വിരുദ്ധ പോരാട്ടത്തിന് സുന്നി രാജ്യങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുകയാണെന്ന് തുര്‍ക്കി സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം ഇന്‍ജര്‍ലിക്കില്‍ എയര്‍ബേസില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ഭീകരവാദത്തെ നേരിടുന്ന മുഴുവന്‍ നാടുകള്‍ക്കും പിന്തുണ നല്‍കുന്ന ഇസ്ലാമിക സൈനികസഖ്യം വിവരങ്ങളും അനുഭവങ്ങളും പരസ്പരം കൈമാറാനും ആവശ്യമെങ്കില്‍ സൈന്യത്തെ അയക്കാനും അംഗരാഷ്ട്രങ്ങള്‍ക്ക് സഹായകമായിത്തീരുമെന്ന് വിദേശകാര്യമന്ത്രി ഡോ. ആദില്‍ ജുബൈര്‍ പ്രസ്താവിച്ചു. ഭീകരതക്കെതിരായ പ്രതിരോധം സൈനികം മാത്രമല്ല. തീവ്രവാദത്തിനുള്ള ഫണ്ടും അത്തരം ചിന്താഗതികളും തടയുന്നതും ഇതിന്‍െറ ഭാഗമാണ്. പ്രതിരോധത്തിന്‍െറ രീതി സന്ദര്‍ഭാനുസൃതം തീരുമാനിക്കുമെന്നും ഐ.എസിനെതിരായി കരയുദ്ധത്തിനുള്ള സാധ്യത തള്ളാനാവില്ളെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.
സഖ്യരൂപവത്കരണത്തിനുള്ള സൗദി ഭരണകൂടത്തിന്‍െറ തീരുമാനത്തിന് ഉന്നത പണ്ഡിതസമിതി പിന്തുണ പ്രഖ്യാപിച്ചു. ഭീകരത ലോകത്തിനു ഭീഷണിയായി അനുദിനം വളരുകയാണ്. മുസ്ലിം ലോകം അതിന്‍െറ മുഖ്യ ഇരയാണ്. രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്നതോടൊപ്പം ഇസ്ലാമിന്‍െറ ശരിയായ ചിത്രത്തെ അത് വികലമാക്കുകയും ചെയ്യുന്നു. അതിനാല്‍ ഭീകരതക്കെതിരായ പോരാട്ടവും പ്രതിരോധവും മതപരമായ ബാധ്യതയാണെന്ന് സമിതി സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ഈ സഖ്യത്തില്‍ അണിചേരാന്‍ മുസ്ലിം ലോകരാജ്യങ്ങളെ പണ്ഡിതസമിതി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
