യമനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍
text_fieldsജിദ്ദ: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതി വിമതരും യമനില്‍ വെടിനിര്‍ത്തലിലത്തെി. മുന്‍നിശ്ചയ പ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ഇക്കാര്യം സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി സ്ഥിരീകരിച്ചു. വെടിനിര്‍ത്തലിന് മണിക്കൂറുകള്‍ക്ക് മുമ്പ് യമനിലെ താഇസില്‍ ഹൂതി വിമതര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ സഖ്യസേന കമാണ്ടര്‍മാര്‍ കൊല്ലപ്പെട്ടതും തുടര്‍ന്ന് നടത്തിയ തിരിച്ചടിയും വെടിനിര്‍ത്തലിനെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.
എന്നാല്‍, അത്തരം ആശങ്കകളെയൊക്കെ അസ്ഥാനത്താക്കി നിശ്ചിത സമയത്ത് തന്നെ കരാര്‍ നിലവില്‍ വന്നു. ഇരുപക്ഷവും തമ്മില്‍ ജനീവയില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് വെടിനിര്‍ത്തലിന് ധാരണയായത്.
മുന്‍ധാരണയുടെ പുറത്ത് എല്ലാവിധ ആക്രമണങ്ങളും അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും കരാര്‍ ലംഘനം മറുഭാഗത്ത് നിന്നുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സഖ്യസേന അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ പ്രസ്താവന സൗദി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി ഇന്നലെ പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.